Happy Birthday Madhu: മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് പിറന്നാൾ മധുരം; തൊണ്ണൂറ്റിയൊന്നിന്റെ നിറവിൽ മധു
Actor Madhu turns 91: 1962-ലാണ് മാധവൻ നായർ എന്ന മധു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രേംനസീറും സത്യനുമൊക്കെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മധുവിന്റെ രംഗപ്രവേശനം. മൂന്ന് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നായകവേഷത്തിലും അല്ലാതയെും മധു തിളങ്ങി.

മലയാള സിനിമയുടെ കാരണവർക്ക് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ മധുരം. ഒറ്റ ചിത്രം മതി മധു എന്ന സിനിമനടനെ മലയാളികൾക്ക് മനസ്സിലാകാൻ. പുറക്കാട് കടപ്പുറത്ത് കറുത്തമയെ തേടി നടന്ന പരീക്കുട്ടിയെന്ന കാമുകൻ നടന്നു കയറിയത് മലയാള പ്രേക്ഷക മനസ്സിലേക്കായിരുന്നു. (image credits:facebook)

ഇന്നും മലയാളികൾക്കും പരീക്കുട്ടി ഹീറോയാണ്. 1962-ലാണ് മാധവൻ നായർ എന്ന മധു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രേംനസീറും സത്യനുമൊക്കെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു മധുവിന്റെ രംഗപ്രവേശനം. മൂന്ന് പതിറ്റാണ്ട് കാലത്തോളം മലയാള സിനിമയിൽ നായകവേഷത്തിലും അല്ലാതയെും മധു തിളങ്ങി. (image credits:facebook)

1933 സെപ്റ്റംബർ 23നാണ് ജനിച്ച മധു വിദ്യാഭ്യാസക്കാലത്ത് തന്നെ അഭിനയത്തിലേക്ക് കടന്നിരുന്നു. പിന്നീട് അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചെങ്കിലും അഭിനയ ജീവിതം മധു മറന്നിട്ടില്ല. ഇതിന്റെ ഭാഗമായി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലേക്ക് ചേർന്നു. (image credits:facebook)

1959-ലാണ് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു.അഭിനയ ജീവിതത്തിനു പുറമെ പന്ത്രണ്ടോളം സിനിമകൾ സംവിധാനം ചെയ്ത മധു പതിനാറോളം ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. (image credits:facebook)

ടെലിവിഷൻ പരമ്പരകളിലും നിറ സാന്നിധ്യമായിരുന്ന മധു. ജെ സി ഡാനിയേൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ താരത്തിനെ തേടിയെത്തി. ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചു രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്. (image credits:facebook)