Rimi Tomy with Kili Paul: മലയാളികളുടെ ‘ഉണ്ണിയേട്ട’നൊപ്പം റിമി; ചിത്രങ്ങൾ വൈറൽ
Kili Paul with Rimi Tomy: മലയാളികളുടെ ഇഷ്ടപ്പെട്ട യൂട്യൂബറാണ് കിലി പോൾ. ഒരു മലയാള സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ റിമി ടോമി ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ച കിലി പോളിനൊപ്പമുള്ള ചിത്രങ്ങൾ ട്രെന്റിംഗ് ആവുകയാണ്.

മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബറാണ് ഉണ്ണിയേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന കിലി പോൾ. ടാർസിനിയ സ്വദേശിയായ അദ്ദേഹത്തിന്റെ വീഡിയോകൾക്കെല്ലാം കേരളത്തിൽ ആരാധകർ ഏറെയാണ്.

ഈയിടെ അദ്ദേഹം കേരളത്തിൽ എത്തിയിരുന്നു. ഇന്നസെന്‍റ് എന്ന ചിത്രത്തിലൂടെ കിലി പോൾ മലയാള സിനിമയുടെ ഭാഗമാവുകയാണ്. 'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്നസെന്‍റ് '.

ഇപ്പോഴിതാ, ഗായിക റിമി ടോമിക്കൊപ്പമുള്ള ഉണ്ണിയേട്ടന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ്. ഒരു റിയാലിറ്റി ഷോ വേദിയിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. റിമിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.

മൈ ഡ്രീം കം ട്രൂ എന്നായിരുന്നു റിമിയുടെ പ്രതികരണം. പരിപാടിക്കിടെ ഇതുപോലൊരു വേദിയിൽ വരാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നും കിലി പറഞ്ഞു.

കിലി പോളിനൊപ്പം നിൽക്കുമ്പോൾ, എനിക്കിപ്പോള്‍ ശരിക്കും കിളി പോയെന്നായിരുന്നു റിമി പറഞ്ഞത്. കിലി പോളിന്റെ കേരളത്തിലെ വരവ് മലയാളികൾ ആഘോഷമാക്കിയിരിക്കുകയാണ്.