Mallikarjun Kharge: മല്ലികാർജുൻ ഖാർഗെയ്ക്കെ സംഭവിച്ചത് എന്ത്? നിലവിലെ ആരോഗ്യസ്ഥിതി എങ്ങനെ
Mallikarjun Kharge Health: വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ അണികൾ ചേർന്ന് കസേരയിൽ ഇരുത്തുകയും വെള്ളം നൽകുകയുമായിരുന്നു. പരിപാടിക്കെത്തിയത് മുതൽ അവശനിലയിലായിരുന്നു ഖാർഗെയാന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിന്നീട് കുറച്ച് നേരം വിശ്രമിച്ച ശേഷം ഖാർഗെ പ്രസംഗം വീണ്ടും തുടരുകയായിരുന്നു.

കശ്മീരിലെ കത്വയിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒക്ടോബർ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോൺഗ്രസ് സ്ഥാനാർത്ഥി താക്കൂർ ബൽബിർ സിംഗിന് വേണ്ടി പ്രചാരണം നടത്താനാണ് ഖാർഗെ കശ്മീരിലെത്തിയത്. (Image Credits: PTI)

വേദിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ അണികൾ ചേർന്ന് കസേരയിൽ ഇരുത്തുകയും വെള്ളം നൽകുകയുമായിരുന്നു. പരിപാടിക്കെത്തിയത് മുതൽ അവശനിലയിലായിരുന്നു ഖാർഗെയാന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പിന്നീട് കുറച്ച് നേരം വിശ്രമിച്ച ശേഷം ഖാർഗെ പ്രസംഗം വീണ്ടും തുടരുകയായിരുന്നു. (Image Credits: PTI)

താൻ പെട്ടെന്നൊന്നും മരിക്കില്ലെന്നും മോദി സർക്കാരിനെ താഴെയിറക്കുന്നത് വരെ ജീവനോടെയുണ്ടാകുമെന്നുമാണ് പിന്നീട് ഖാർഗെ പറഞ്ഞത്. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് തൻ്റെ പ്രസംഗം അൽപനേരം നിർത്തിയതിൽ അദ്ദേഹം ജനങ്ങളോട് ക്ഷമയും ചോദിച്ചു. (Image Credits: PTI)

ഖാർഗെയുടെ ആരോഗ്യവിവരം പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു. ആരോഗ്യം മെച്ചപ്പെടുവാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. (Image Credits: PTI)