Colon Cancer: ഡയറ്റെടുത്ത് ശരീരം നോക്കിയാലും ക്യാന്‍സര്‍ വരുമോ? കുടല്‍ ക്യാന്‍സര്‍ നേരത്തെ കണ്ടെത്താം
Colon Cancer Symptoms: ക്യാന്‍സര്‍ എന്ന രോഗാവസ്ഥയെ ഇന്നും പലരും വളരെ പേടിയോടെയാണ് നോക്കി കാണുന്നത്. എന്നാല്‍ കൃത്യമായ സമയത്ത് രോഗം കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭാഗമാക്കാന്‍ സാധിക്കുന്ന രോഗമാണ് ക്യാന്‍സര്‍ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് നടന്‍ മമ്മൂട്ടിക്ക് കുടല്‍ ക്യാന്‍സര്‍ ബാധിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ അദ്ദേഹത്തിന് ആ രോഗമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. മമ്മൂട്ടിയെ പോലെ പൂര്‍ണമായും ഡയറ്റും വ്യായാമവുമായി കഴിയുന്ന ഒരാള്‍ക്ക് എങ്ങനെയാണ് കുടല്‍ ക്യാന്‍സര്‍ പിടിപ്പെടുന്നതെന്ന ചിന്തയാണ് ഭൂരിഭാഗം ആളുകള്‍ക്കും. (Image Credits: Social Media)

വന്‍കുടലില്‍ വളരുന്ന അര്‍ബദമാണ് കോളന്‍ ക്യാന്‍സര്‍ അഥവാ കുടല്‍ ക്യാന്‍സര്‍. വന്‍കുടലില്‍ മലദ്വാരത്തോട് ചേര്‍ന്ന ഭാഗത്താണ് ഈ അസുഖം പ്രധാനമായും വരുന്നത്. ചിലര്‍ക്ക് കുടലിന്റെ മറ്റുഭാഗങ്ങളിലും രോഗം പിടിപ്പെടാറുണ്ട്. കുടല്‍ ക്യാന്‍സര്‍ മറ്റ് ക്യാന്‍സറുകളെ അപേക്ഷിച്ച് തുടക്കത്തില്‍ പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. (Image Credits: Freepik)

മലബന്ധം, വയറിളക്കം, മലബന്ധവും വയറിളക്കവും മാറിമാറി വരുന്നു, വേദന, ആന്തരിക രക്തസ്രാവം, കുടലിന് തടസം, ഭാരം കുറയുക, ക്ഷീണം, ഉന്മേഷക്കുറവ്, രക്തക്കുറവ്, മലത്തില്‍ രക്തം എന്നിവയാണ് രോഗലക്ഷണങ്ങള്‍. (Image Credits: Freepik)

കുടലില്‍ പതുക്കെ വളര്‍ന്ന് വലിയ മുഴകളായി മാറുന്ന പോളിപ്പുകളാണ് ആദ്യം രൂപപ്പെടുക. എന്‍ഡോസ്‌കോപ്പി പരിശോധനയിലൂടെ പോളിപ്പുകള്‍ കണ്ടെത്താവുന്നതാണ്. വന്‍കുടലില്‍ ചെയ്യുന്ന എന്‍ഡോസ്‌കോപ്പിയെ കൊളോണോസ്‌കോപ്പി എന്നാണ് വിളിക്കുന്നത്. (Image Credits: Freepik)

അമ്പത് വയസിന് മുകളില്‍ പ്രായമുള്ള ആളുകള്‍ക്കാണ് ഈ പരിശോധന പ്രയോജനപ്പെടുന്നത്. പാരമ്പര്യമായി കുടല്‍ ക്യാന്‍സറിന് സാധ്യതയുള്ള ആളുകള്‍, പോളിപ്പ് മുമ്പ് വന്നിട്ടുള്ളവര്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും കൊളോണോസ്‌കോപ്പി ചെയ്ത് നോക്കണം. (Image Credits: Freepik)