Manju Warrier: ദിലീപിന് സ്വത്ത് അങ്ങോട്ട് എഴുതികൊടുത്ത മഞ്ജുവിന്റെ ആസ്തി അറിയാമോ?
Manju Warrier Net Worth: മലയാളികളുടെ ഇഷ്ട നായികയാണ് മഞ്ജു വാര്യര്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തിയ മഞ്ജുവിന് ഇന്ന് കൈ നിറയെ ചിത്രങ്ങളാണ്. മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളിലും താരം വേഷമിട്ട് കഴിഞ്ഞു.

ദിലീപും മഞ്ജു വാര്യരും ഡിവോഴ്‌സ് ആകുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചൊരു കാര്യമാണ് ദിലീപില്‍ നിന്നും ഒരു രൂപ പോലും വാങ്ങിക്കാതെ മഞ്ജു ബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുപേര്‍ക്കും ഒരുപോലെ ഷെയര്‍ ഉണ്ടായിരുന്ന സ്വത്ത് ദിലീപിന് എഴുതിക്കൊടുക്കുകയും ചെയ്തു അവര്‍. (Image Credits: Instagram)

ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയ മഞ്ജുവിന്റെ ജീവിതം എപ്പോഴും മറ്റ് നടിമാര്‍ക്കെല്ലാം പ്രചോദനമാണ്. ഇപ്പോഴിതാ അവരുടെ ആസ്തിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

50 ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണ് മഞ്ജു വാര്യര്‍ ഒരു സിനിമയ്ക്കായി വാങ്ങിക്കുന്ന പ്രതിഫലമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാള ചിത്രങ്ങള്‍ക്ക് 50 ലക്ഷവും തമിഴ് ചിത്രങ്ങള്‍ക്ക് 1 കോടിയും താരം വാങ്ങിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിനിമയില്‍ മാത്രമല്ല അഭിനയത്തിലും മഞ്ജു സജീവമാണ്. അതിനാല്‍ തന്നെ താരത്തിന് ആ വഴിക്കും വരുമാനം ലഭിക്കുന്നു. പരസ്യത്തില്‍ അഭിനയിക്കുന്നതിനും വലിയ തുക തന്നെയാണ് താരം വാങ്ങിക്കുന്നതെന്നാണ് വിവരം.

വിവിധ കണക്കുകള്‍ പ്രകാരം 150 കോടിയോളമാണ് മഞ്ജു വാര്യരുടെ ആസ്തി.