Manu Bhaker Neeraj Chopra Marriage: മനു ഭകാറും നീരജ് ചോപ്രയും വിവാഹിതരാകുന്നു; പ്രതികരിച്ച് മനുവിന്റെ പിതാവ്
Manu Bhaker Neeraj Chopra Marriage Rumors: നീരജ് മെഡല്‍ നേടിയത് രാജ്യം മുഴുവന്‍ അറിഞ്ഞതുപോലെ നീരജ് വിവാഹം കഴിക്കുന്നതും രാജ്യം മുഴുവന്‍ അറിയും എന്ന് നീരജ് ചോപ്ര പറഞ്ഞു.

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയ മനു ഭകാറും നീര് ചോപ്രയും തമ്മില്‍ വിവാഹതിരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പാരീസ് ഒളിമ്പിസില്‍ ഇന്ത്യയുടെ ഏക വെള്ളിയാണ് നീരജ് സ്വന്തമാക്കിയത്. മനു ഷൂട്ടിങ്ങില്‍ ഇരട്ട മെഡലുകളും നേടി. Instagram Image

സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു വീഡിയോക്ക് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വിവാഹ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. പരസ്പരം മുഖത്ത് നോക്കി സംസാരിക്കാന്‍ മടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക. Instagram Image

അതോടൊപ്പം മനുവിന്റെ അമ്മ നീരജിനോട് സംസാരിക്കുന്നതും താരത്തിന്റെ കൈ എടുത്ത് തലയില്‍ വെക്കുന്നതും വീഡിയോയില്‍ കാണാം. Instagram Image

മനുവിന്റെ അമ്മയും നീരജും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് അറിയാന്‍ ആയിരുന്നു എല്ലാവര്‍ക്കും താത്പര്യം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി മനുവിന്റെ പിതാവ് രംഗത്തെത്തി. Instagram Image

മനു വളരെ ചെറിയ കുട്ടിയാണ്, അവള്‍ക്ക് വിവാഹപ്രായം ആയിട്ടില്ല. അതുകൊണ്ട് വിവാഹത്തെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. മനുവിന്റെ അമ്മ നീരജിനെ മകനെ പോലെയാണ് കാണുന്നതെന്നും മനുവിന്റെ പിതാവ് പറഞ്ഞു. Instagram Image