Meera Jasmine: ട്വന്റി ട്വന്റിയില്‍ അഭിനയിക്കാന്‍ എനിക്ക് ഡേറ്റില്ലായിരുന്നു, പക്ഷെ എല്ലാവരും എന്നെ തെറ്റിധരിച്ചു: മീര ജാസ്മിന്‍
Meera Jasmine About Twenty:20 Movie: മീര ജാസ്മിന്‍ എന്ന നടിയെ അഹങ്കാരിയായി മുദ്രകുത്തിയ കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ച താരത്തിനോടൊപ്പം എന്നും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.

മലയാള സിനിമയിലെ എല്ലാ താരങ്ങളും അണിനരന്ന ട്വന്റി ട്വന്റി എന്ന സിനിമയില്‍ ദിലീപിന്റെ നായികയായി ഭാവനയ്ക്ക് പകരം ആദ്യം പരിഗണിച്ചത് മീര ജാസ്മിനെയായിരുന്നു. എന്നാല്‍ താരം ആ വേഷം ചെയ്തില്ല. അതിന് കാരണമായി മീര പറഞ്ഞതായി പുറത്തുവന്ന വിവരം തനിക്ക് പ്രാധാന്യമില്ലാത്തെ വേഷം ചെയ്യില്ല എന്നതാണ്. (Image Credits: Instagram)

എന്നാലിതാ എന്തുകൊണ്ടാണ് താന്‍ ആ വേഷം ചെയ്യാതിരുന്നത് എന്ന കാര്യം മനോരമയോട് വ്യക്തമാക്കുകയാണ് മീര ജാസ്മിന്‍. ഡേറ്റിന്റെ പ്രശ്‌നം കൊണ്ടാണ് താന്‍ ആ സിനിമയില്‍ അഭിനയിക്കാതിരുന്നത് എന്നാണ് മീര പറയുന്നത്.

ദിലീപേട്ടന്‍ തന്റെയൊരു നല്ല സുഹൃത്താണ്. ആ സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാതിരുന്നതില്‍ നല്ല വിഷമമുണ്ട്. മനപൂര്‍വം താന്‍ ട്വന്റി ട്വന്റിയില്‍ നിന്ന് മാറി നിന്നതാണെന്ന് എല്ലാവരും തെറ്റിധരിച്ചു.

ദിലീപേട്ടന്‍ തന്നെ വിളിച്ച് ആദ്യം ഡേറ്റ് ചോദിച്ചു. 2007ലായിരുന്നു അതെന്നാണ് ഓര്‍മ. എന്നാല്‍ ആദ്യം ചോദിച്ച ഡേറ്റ് മൂന്ന് നാല് മാസം നീണ്ടുപോയി. അപ്പോള്‍ തനിക്കൊരു തെലുഗ് പ്രൊജക്ട് വന്നു. അത് തീര്‍ക്കണം. പെട്ടെന്ന് റിലീസ് ചെയ്യാനുള്ളതാണെന്ന് പറഞ്ഞ് അവര്‍ പ്രഷര്‍ ചെയ്തു.

അപ്പോഴാണ് ഇവിടെ നിന്നും ഡേറ്റ് കോണ്‍ഫോം ആയി തന്നെ വിളിക്കുന്നത്. ഇതോടെ പോകാന്‍ പറ്റാത്ത അവസ്ഥയായി. വലിയ ആര്‍ട്ടിസ്റ്റുകളെ വരെ ഡിപന്റ് ചെയ്തിട്ടുള്ള സിനിമയായിരുന്നു ട്വന്റി ട്വന്റി. തന്റെയും അവരുടെയും ഡേറ്റ് ഒരുമിച്ച് കിട്ടിയില്ല എന്നും മീര പറഞ്ഞു.