സ്‌പെയിനിൽ വമ്പൻ നിക്ഷേപം നടത്തി മൈക്രോസോഫ്റ്റ്; ഭീമൻ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ നീക്കം Malayalam news - Malayalam Tv9

Microsoft: സ്‌പെയിനിൽ വമ്പൻ നിക്ഷേപം നടത്തി മൈക്രോസോഫ്റ്റ്; ഭീമൻ ഡാറ്റാ സെന്റർ സ്ഥാപിക്കാൻ നീക്കം

Published: 

15 Jun 2024 10:59 AM

Microsoft Data Centre: 716 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. പത്ത് വർഷക്കാലത്തേക്കാണ് മൈക്രോസോഫ്റ്റ് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്.

1 / 5സ്‌പെയിനിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി വൻ നിക്ഷേപം നടത്താനൊരുങ്ങി ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ്. സ്‌പെയിനിലെ വടക്ക് കിഴക്കൻ പ്രദേശമായ ആരാഗോണിലാണ് പുതിയ ഡാറ്റാ സെന്ററുകൾ മൈക്രോസോഫ്റ്റ് നിർമ്മിക്കുക.

സ്‌പെയിനിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി വൻ നിക്ഷേപം നടത്താനൊരുങ്ങി ടെക്ക് ഭീമനായ മൈക്രോസോഫ്റ്റ്. സ്‌പെയിനിലെ വടക്ക് കിഴക്കൻ പ്രദേശമായ ആരാഗോണിലാണ് പുതിയ ഡാറ്റാ സെന്ററുകൾ മൈക്രോസോഫ്റ്റ് നിർമ്മിക്കുക.

2 / 5

യൂറോപ്പിലെ തന്നെ സുപ്രധാന ക്ലൗഡ് കംപ്യൂട്ടിങ് ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന ഇടമാണ് ആരാഗോൺ. ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനുള്ള അനുമതിക്കായി മൈക്രോസോഫ്റ്റ് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ആരാഗോണിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. ആരാഗോണിലെ സാരാഗോസയിലാണ് ഡാറ്റാ സെന്റർ സ്ഥാപിക്കാനൊരുങ്ങുന്നത്.

3 / 5

പത്ത് വർഷക്കാലത്തേക്കാണ് മൈക്രോസോഫ്റ്റ് നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ മാഡ്രിഡിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി 210 കോടി ഡോളറിന്റെ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. 716 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുക.

4 / 5

ഡാറ്റാസെന്ററുകൾക്കായി ആരാഗോണിൽ അടുത്ത പത്ത് വർഷക്കാലം കൊണ്ട് 1680 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആമസോൺ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. ഇത് ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് ആരാഗോണിൽ മൈക്രോസോഫ്റ്റ് ഡാറ്റാസെന്റർ പദ്ധതിക്കൊരുങ്ങുന്നത്.

5 / 5

ഈ ഡാറ്റാ സെന്ററുകൾ പൂർണമായും പുനരുപയോഗ ഊർജത്തിൽ നിർമ്മിക്കുന്നതാവുമെന്നാണ് ആമസോണിന്റെ പ്രഖ്യാപനം. കാറ്റിൽ നിന്ന് കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ അനുയോജ്യമായ ഇടമാണ് ആരാഗോൺ.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്