ദുബായിൽ അവധിക്കാലം ആഘോഷിച്ച് മുഹമ്മദ് ഷമിയും സാനിയയും? വാസ്തവമെന്ത്? | Mohammed Shami and Sania Mirza spotted together in Dubai, know truth behind viral pic Malayalam news - Malayalam Tv9

Sania Mirza And Mohammed Shami: ദുബായിൽ അവധിക്കാലം ആഘോഷിച്ച് മുഹമ്മദ് ഷമിയും സാനിയയും? വാസ്തവമെന്ത്?

Published: 

24 Dec 2024 17:46 PM

Rumors About Sania Mirza and Mohammed Shami: ഷമിയും സാനിയയും ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്. എഐയുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്.

1 / 5ഏറെ ആരാധകരുള്ള കായിക താരങ്ങളാണ്  ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും.  ഷുഐബ് മാലിക്കുമായി വിവാഹമോചനം തേടിയതും മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുളള പ്രശ്നങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു  പിന്നാലെയാണ് സാനിയയും ഷമിയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വന്നത്. (​image credits: instagram)

ഏറെ ആരാധകരുള്ള കായിക താരങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും. ഷുഐബ് മാലിക്കുമായി വിവാഹമോചനം തേടിയതും മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുളള പ്രശ്നങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് സാനിയയും ഷമിയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്ത പുറത്ത് വന്നത്. (​image credits: instagram)

2 / 5

ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നും വിവാഹം കഴിഞ്ഞെന്നുമൊക്കെയുളള വാര്‍ത്തകൾ സൈബറിടത്ത് ചര്‍ച്ചയായിരുന്നു. വിഷയത്തിൽ പ്രതികരിച്ച് ഷമി തന്നെ രം​ഗത്ത് എത്തുന്ന സ്ഥിതി വരെയുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇരുവരെയും കുറിച്ചുള്ള തെറ്റായ വാർത്തകളാണ് പ്രചിക്കുന്നത്. (Image credits: instagram)

3 / 5

ഷമിയും സാനിയയും ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന രീതിയിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്. എഐയുടെ സഹായത്തോടെ ഉണ്ടാക്കിയെടുത്ത ചിത്രങ്ങളാണ് ഷമിയുടേയും സാനിയയുടേയും പേരിൽ പ്രചരിക്കുന്നത്. മകനോടൊപ്പം ദുബായിൽ സ്ഥിരതാമസമാക്കിയ സാനിയ മിർസ ഒരു സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചത്.(Image credits: instagram)

4 / 5

എന്നാൽ വിഷയത്തിൽ രൂക്ഷ പ്രതികരണമാണ് മുഹമ്മദ് ഷമി നടത്തിയിരിക്കുന്നത്. ‌ഇതുപോലുള്ള തമാശകൾ രസകരമായി തോന്നുമെങ്കിലും, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്നു മനസ്സിലാക്കണമെന്നായിരുന്നു ഷമിയുടെ പ്രതികരണം. വ്യാജ പേജുകളിൽനിന്ന് അഭ്യൂഹങ്ങൾ പരത്തുന്നത് അവസാനിപ്പിക്കണമെന്നും ഷമി വ്യക്തമാക്കി.(Image credits: instagram)

5 / 5

അതേസമയം അബുദബിയിൽ ലോക ടെന്നിസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയയുള്ളത്. മുഹമ്മദ് ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുന്നു. മുഹമ്മദ് ഷമിയും സാനിയയും വിവാഹിതരാകുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.(Image credits: instagram)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം