Monsoon Hacks: വീട് നിറയെ നനഞ്ഞ തുണികളാണോ? ഉണക്കിയെടുക്കാൻ വഴിയുണ്ട്
How to Dry Clothes During Rainy Season: മഴക്കാലത്ത് തുണികൾ ഉണക്കിയെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പകുതി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ, മഴക്കാലത്ത് നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാനുള്ള ചില വഴികൾ നോക്കാം.

മഴക്കാലത്ത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ് തുണികൾ ഉണക്കിയെടുക്കാനുള്ള ബുദ്ധിമുട്ട്. തുണി ഉണക്കിയെടുക്കാൻ വഴികൾ ഇല്ലാതെ വരുമ്പോൾ പലരും പകുതി ഉണങ്ങിയ വസ്ത്രങ്ങൾ ആയിരിക്കും ധരിക്കുക. എന്നാൽ, ഈ ശീലം ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അതിനാൽ, മഴക്കാലത്ത് നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാനുള്ള ചില വഴികൾ ഇതാ. (Image Credits: Freepik)

നല്ല വായുസഞ്ചാരമുള്ള മുറിയിൽ ഡ്രൈയിങ് റാക്കിലോ അയയിലോ തുണി വിരിച്ച് ഉണക്കിയെടുക്കാം. തുണി വിരിക്കുന്നതിന് മുമ്പ് അതിലെ പരമാവധി വെള്ളം പിഴിഞ്ഞ് കളയാൻ ശ്രദ്ധിക്കണം. (Image Credits: Freepik)

സ്പിൻ സൈക്കിൾ ഉള്ള വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നത് തുണികളിലെ അധിക വെള്ളം നീക്കം ചെയ്യാൻ സഹായിക്കും. ഇത് തുണി ഉണക്കൽ പ്രക്രിയ കൂടുതൽ എളുപ്പമാകുന്നു. (Image Credits: Freepik)

അത്യാവശ്യ സാഹചര്യങ്ങളിൽ ഹെയർ ഡ്രൈയർ ഉപയോഗിച്ചും നനഞ്ഞ വസ്ത്രങ്ങൾ ഉണക്കിയെടുക്കാം. എന്നാൽ, ഹെയർ ഡ്രൈയർ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധ വേണം. (Image Credits: Freepik)

വസ്ത്രങ്ങൾ ഉണക്കിയെടുക്കാനായി വിരിച്ചിടുന്ന മുറിയിൽ ഡീഹ്യുമിഡിഫയർ വയ്ക്കുന്നത് വായുവിൽ നിന്ന് ഈർപ്പം നീക്കം ചെയ്യാൻ സഹായിക്കും. ഇത് വേഗത്തിൽ തുണികൾ ഉണക്കിയെടുക്കാൻ ഗുണം ചെയ്യും. അല്ലെങ്കിൽ ഹൈസ്പീഡിൽ ഫാൻ ഇട്ടുകൊടുത്താലും മതിയാകും. (Image Credits: Freepik)

നനഞ്ഞ വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ വഴിയില്ലാതെ വരുന്ന പക്ഷം തുണികൾ ഇസ്തിരിയിടാം. ഇത് തുണികളിലെ ഈർപ്പം വലിച്ചെടുക്കുന്നു. അത്യാവശ്യ സാഹചര്യങ്ങളിൽ ഇത് പ്രയോഗിക്കാവുന്നതാണ്. (Image Credits: Freepik)