അയ്യോ ഇതാരാ... നമ്മുടെ പുതിയ 'തലയോ'! സ്റ്റൈലിഷ് ലുക്കില്‍ ധോണി; ചിത്രങ്ങൾ വൈറൽ | MS Dhoni bids goodbye to long hair share a new hairstyle look,goes viral Malayalam news - Malayalam Tv9

MS Dhoni: അയ്യോ ഇതാരാ… നമ്മുടെ പുതിയ ‘തലയോ’! സ്റ്റൈലിഷ് ലുക്കില്‍ ധോണി; ചിത്രങ്ങൾ വൈറൽ

Updated On: 

12 Oct 2024 17:37 PM

MS Dhoni: തനിക്ക് ഏറെ പ്രിയപ്പെട്ട നീളൻ മുടിക്ക് ബൈ ബൈ പറഞ്ഞ് പുതിയ ഹെയർ സ്റ്റൈൽ സ്വീകരിച്ചിരിക്കുകയാണ് താരം.

1 / 5നിരവധി ആരാധകരുള്ള പ്രിയ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള വിശേഷങ്ങളാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.(image credits:instagram)

നിരവധി ആരാധകരുള്ള പ്രിയ താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള വിശേഷങ്ങളാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.(image credits:instagram)

2 / 5

തനിക്ക് ഏറെ പ്രിയപ്പെട്ട നീളൻ മുടിക്ക് ബൈ ബൈ പറഞ്ഞ് പുതിയ ഹെയർ സ്റ്റൈൽ സ്വീകരിച്ചിരിക്കുകയാണ് താരം. ഇതോടെ എക്സ് പ്ലാറ്റ്ഫോമിൽ ‘എം.എസ്. ധോണി’ ട്രെൻഡിങ്ങായിരുന്നു. (image credits:instagram)

3 / 5

ആലിം ഹക്കീം ആണ് താരത്തിനു പുതിയ സ്റ്റൈൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് ധോണിയുടെ ചിത്രങ്ങൾ പുറത്തുവിട്ടതും. ​(image credits:instagram)

4 / 5

ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ​ഗ്രീൻ ഫ്രെയിമിന്റെ ഒരു കൂളിം​ഗ് ​ഗ്ലാസു ധോണി ധരിച്ചിട്ടുണ്ട്. ഇതോടെ ആരാധകർക്കിടയിൽ കത്തികയറുകയാണ് ധോണിയുടെ പുതിയ ലുക്ക്.കരിയറിന്റെ തുടക്കകാലത്ത് മുടി നീട്ടി വളര്‍ത്തിയിരുന്ന ധോണി പിന്നീട് 2024ലായിരുന്നു പഴയ സ്റ്റൈലിലേക്കു തിരികെപ്പോയത്. (image credits:instagram)

5 / 5

ആരാധകർക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് മുടി നീട്ടിവളർത്തുന്നതെന്ന് ധോണി മുൻപ് പറഞ്ഞിരുന്നു.ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ ധോണി അടുത്ത സീസണോടെ ഐപിഎൽ അവസാനിപ്പിക്കുമെന്നാണു സൂചന. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് വർഷങ്ങളായെങ്കിലും, ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ താരമാണ് ധോണി. (image credits:instagram)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം