M S Dhoni: സല്‍മാന്‍ ഖാനും ഭാര്യ സാക്ഷിക്കുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് ധോണി
MS Dhoni Celebrated his 43rd Birthday: 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത്. പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വീണ്ടും ഗ്രൗണ്ടിലിറങ്ങി. ഇത്തവണ ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്.

ആരാധകരുടെ തലയ്ക്ക് ഇന്ന് 43ാം ജന്മദിനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയുടെ പിറന്നാളാണിന്ന്. താരം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. Image: Instagram

ബോളിവുഡ് താരം സല്‍മാന്‍ ഖാനും ഭാര്യ സാക്ഷിക്കുമൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതാണ് എല്ലാവരും. Image: Instagram

2007ലെ ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയെല്ലാം ഇന്ത്യ നേടിയത് ധോണിയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ പിന്നീടുള്ള 13 വര്‍ഷം ഇന്ത്യയ്ക്ക് ഐസിസി ട്രോഫികളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. Image: Instagram

ഐസിസിയുടെ പ്രധാന ട്രോഫികള്‍ നേടിയ ഏക ക്യാപ്റ്റനും ധോണി തന്നെയാണ്. 2004ല്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെയാണ് ധോണി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പിന്നീടങ്ങോട്ട് ധോണിയെന്ന ക്യാപ്റ്റന്‍ ഉയര്‍ന്ന നിരയിലേക്ക് വളര്‍ന്നു. Image: Instagram

2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചത്. പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വീണ്ടും ഗ്രൗണ്ടിലിറങ്ങി. ഇത്തവണ ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. Image: Instagram

350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍സാണ് നേടിയിട്ടുള്ളത്. 10 സെഞ്ചുറികളും 73 അര്‍ധ സെഞ്ചുറികളും പേരിലുണ്ട്. 98 ടി20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. Image: Instagram