AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MS Dhoni: ‘ക്യാപ്റ്റന്‍ കൂള്‍’ വിട്ടുതരില്ല, ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ച് ധോണി, പിന്നാലെ എതിര്‍പ്പ്‌

MS Dhoni Files Trademark For Captain Cool Nickname: 'ക്യാപ്റ്റന്‍ കൂള്‍' എന്ന പേരിനായി ധോണി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. കായിക പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 'ക്യാപ്റ്റന്‍ കൂള്‍' എന്ന പദം ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അവകാശം ഉറപ്പിക്കുകയാണ് ലക്ഷ്യം

jayadevan-am
Jayadevan AM | Published: 30 Jun 2025 18:32 PM
ക്രിക്കറ്റ് ലോകം എംഎസ് ധോണിക്ക് സമ്മാനിച്ച ഒരു പേരുണ്ട്. ക്യാപ്റ്റന്‍ കൂള്‍. ക്യാപ്റ്റനായി ടീമിനു വേണ്ടി മുന്നില്‍ നിന്നു പോരാടുമ്പോഴും ശാന്തശീലനായാണ് പലപ്പോഴും ധോണിയെ ഗ്രൗണ്ടില്‍ കണ്ടിട്ടുള്ളത് (Image Credits: PTI)

1 / 5
'ക്യാപ്റ്റന്‍ കൂള്‍' എന്ന വിളിപ്പേരിന് പിന്നിലെ പ്രധാന കാരണവും ഇതുതന്നെയാണ്.  ആരാധകര്‍ സമ്മാനിച്ച ആ പേര് അങ്ങനെയങ്ങ് വിട്ടുകളയാന്‍ ധോണിയും ഒരുക്കമല്ല.

2 / 5
'ക്യാപ്റ്റന്‍ കൂള്‍' എന്ന പേരിനായി താരം ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.  കായിക പരിശീലനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 'ക്യാപ്റ്റന്‍ കൂള്‍' എന്ന പദം ഉപയോഗിക്കുന്നതിനുള്ള പ്രത്യേക അവകാശം ഉറപ്പിക്കുകയാണ് ധോണിയുടെ ലക്ഷ്യം. അപേക്ഷ സ്വീകരിക്കുകയും, നടപടിക്രമങ്ങളുടെ ഭാഗമായി പരസ്യപ്പെടുത്തുകയും ചെയ്തതായി ട്രേഡ് മാര്‍ക്ക് രജിസ്ട്രി പോര്‍ട്ടല്‍ വ്യക്തമാക്കുന്നു.

3 / 5
ജൂണ്‍ 16ന് ഔദ്യോഗിക ട്രേഡ്മാര്‍ക്ക് ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. ആദ്യം ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചപ്പോള്‍ ട്രേഡ് മാര്‍ക്ക് ആക്ടിലെ സെക്ഷന്‍ 11(1) പ്രകാരം രജിസ്ട്രി എതിര്‍പ്പ് ഉന്നയിച്ചിരുന്നതായി ധോണിയുടെ അഭിഭാഷക മാന്‍സി അഗര്‍വാള്‍ പറഞ്ഞു.

4 / 5
നിലവില്‍ തടസങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കി. വർഷങ്ങളായി ആരാധകരും മാധ്യമങ്ങളും ഈ വിളിപ്പേര് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ധോണിയുടെ പബ്ലിക്‌ഐഡന്റിറ്റിയുടെ ഭാഗമായി മാറിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

5 / 5