Namitha Pramod: ‘എനിക്ക് കഞ്ഞി ഇഷ്ടമല്ല, എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്; വാടക നല്‍കാനില്ലെങ്കില്‍ 20,000 രൂപ പോലും വേണ്ട ജീവിക്കാന്‍’
Namitha Pramod About Her Expenses: മലയാളികളുടെ ഇഷ്ട നടിയാണ് നമിത പ്രമോദ്. ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം സ്‌കൂള്‍ പഠനകാലത്താണ് സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. താരം അവതരിപ്പിച്ച എല്ലാ വേഷങ്ങളും നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നമിത പ്രമോദ്. മച്ചാന്റെ മലാഖ എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. സൗബിന്‍ ഷാഹിറായിരുന്നു നായകന്‍. എന്നാല്‍ ആ ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല. (Image Credits: Instagram)

സിനിമയ്ക്ക് പുറമെ സ്വന്തമായി ബിസിനസ് നടത്തുന്നുമുണ്ട് നമിത. ഇന്ന് നമിത പ്രമോദ് കൊച്ചിയില്‍ ഒരു കഫ്റ്റീരിയയുടെ ഉടമസ്ഥയാണ്. ഭക്ഷണത്തോട് തനിക്ക് വലിയ താത്പര്യമാണെന്ന് നമിത തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് ഒരുമാസം എത്ര രൂപ ചെലവുണ്ടാകുമെന്ന് പറയുകയാണ് നമിത പ്രമോദ്. ഒറിജിനല്‍സ് ബൈ വീണയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

''എന്റെ മെയിന്‍ കാര്യം ഭക്ഷണമാണ്. രണ്ട് നേരം ഭക്ഷണം കിട്ടണം, മൂന്ന് നേരം ഇല്ലെങ്കിലും പ്രശ്‌നമില്ല. എനിക്ക് കഞ്ഞി ഇഷ്ടമല്ല. എന്റെ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് പക്ഷെ എനിക്ക് ഇഷ്ടമല്ല. കഞ്ഞിയും ഉപ്പുമാവും ഇഷ്ടമല്ല, ബാക്കി എന്ത് കഴിച്ചിട്ടും അതിജീവിക്കാന്‍ സാധിക്കും. ഡ്രസ് എനിക്ക് വേണമെങ്കില്‍ മാത്രം മതി. ഞാന്‍ റിപ്പീറ്റഡ് ആയിട്ട് എല്ലായിടത്തും എന്റെ ഡ്രസുകള്‍ ഇടാറുണ്ട്, അക്കാര്യത്തില്‍ അങ്ങനെയുള്ള പ്രശ്‌നങ്ങളൊന്നുമില്ല.

പിന്നെ കുറച്ച് മോയ്‌സചറൈസര്‍, സണ്‍സ്‌ക്രീന്‍ ഇങ്ങനെയുള്ള സാധനങ്ങള്‍ക്ക് വേണ്ടി മാത്രം കുറച്ച് കാശ് ചിലവാക്കും. എന്നാല്‍ അത് തന്നെ രണ്ട് മൂന്ന് മാസത്തേക്ക് തള്ളിക്കൊണ്ട് പോകും. ഇരുപതിനായിരം രൂപയ്ക്ക് ഒരു മാസം ഹാപ്പിയായി ജീവിക്കാം. വാടക ഒന്നും നല്‍കാനില്ലെങ്കില്‍ ഇതില്‍ കുറഞ്ഞ ചെലവിലും ജീവിക്കാം,'' നമിത പറയുന്നു.