Namitha Pramod: ആലിയയുടെയും എന്റെയും മണ്ടത്തരങ്ങള്‍ ട്രോളാക്കി; അന്ന് പത്രത്തില്‍ വരെ വാര്‍ത്ത വന്നിരുന്നു: നമിത പ്രമോദ്
Namitha Pramod About Trolls: സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരമാണ് നമിത പ്രമോദ്. വേളങ്കളി മാതാവ് എന്ന സീരിയലിലാണ് നമിത ആദ്യമായി അഭിനയിച്ചത്. പിന്നീട് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് നമിതയ്ക്ക് സിനിമയിലേക്ക് വഴികാട്ടി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന സിനിമയിലാണ് നമിത പ്രമോദ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. എന്നാല്‍ താരത്തിന്റെ പല ചിത്രങ്ങളും പ്രതീക്ഷിച്ച പോലെ വിജയം നേടിയില്ല. പണ്ടത്തേത് പോലെ സിനിമയില്‍ അത്ര സജീവവുമല്ല താരം. (Image Credits: Instagram)

സൗബിന്‍ ഷാഹിറിന്റെ നായികയായി മച്ചാന്റെ മലാഖ എന്ന ചിത്രത്തിലാണ് നമിത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ തന്റെ മണ്ടത്തരങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കൗമുദി മൂവീസിനോടായിരുന്നു നമിതയുടെ പ്രതികരണം. (Image Credits: Instagram)

ഏഷ്യാനെറ്റിന്റെ ഒരു ഷോയുടെ ഭാഗമായി ബെംഗളൂരുവില്‍ പോയിരുന്നു. അന്ന് ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയെ കുറിച്ച് തന്നോട് ചോദിച്ചു. ആ സിനിമ ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. പക്ഷെ ഏതോ ഒരു കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റായിട്ടുള്ള ഉത്തരമായിരുന്നു നല്‍കിയത്. (Image Credits: Instagram)

ഏകേദശം ആ സമയത്ത് തന്നെയായിരുന്നു ആലിയ ഭട്ടിനോട് ഇന്ത്യയുടെ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചപ്പോള്‍ പൃഥ്വിരാജ് ചൗഹാന്‍ എന്ന് ഉത്തരം പറഞ്ഞത്. ഈ രണ്ട് വീഡിയോയും അന്ന് ഒരുപാട് ട്രോള്‍ വാങ്ങിക്കുന്നതിന് കാരണമായി. (Image Credits: Instagram)

രണ്ടുപേരുടെയും മണ്ടത്തരത്തെ ട്രോളികൊണ്ട് മീം വന്നിരുന്നു. ഒരു പത്രത്തിന്റെ സണ്‍ഡേ സപ്ലിമെന്റില്‍ വാര്‍ത്തയുണ്ടായിരുന്നുവെന്നും നമിത പറയുന്നു. (Image Credits: Instagram)