Namitha Pramod: സ്വന്തം കഫേയുണ്ട്, പരസ്യത്തിൽ നിന്നും വരുമാനം, നമിതക്ക് ഇത്രയും ആസ്തി
Actress Namitha Pramod: ഇൻസ്റ്റഗ്രാമിലും സജീവമായ നമിത പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. മച്ചാൻ്റെ മാലാഖയാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് മലയാളത്തിലേക്ക് എത്തുന്നത്. ഏകദേശം 14 വർഷമായി താരം സിനിമയിലുണ്ട്,

ഇൻസ്റ്റഗ്രാമിലും സജീവമായ നമിത പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. തൻ്റെ സ്വന്തം സമ്മർ ടൗണ്‍ കഫേയിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്.

മുൻപ് പലതവണ നമിതയുടെ ആസ്തി സംബന്ധിച്ചും വെബ്സൈറ്റുകളിൽ തർക്കമുണ്ടായിട്ടുണ്ട്. വിവിധ വെബ്സൈറ്റുകൾ പങ്ക് വെക്കുന്ന വിവരങ്ങൾ പ്രകാരം ശരാശരി 1 കോടി രൂപ മുതലാണ് നമിതയുടെ വാർഷിക വരുമാനം, സിനിമക്ക് പുറമെ ബ്രാൻഡിംഗ് പരസ്യം എന്നിവിടങ്ങളിൽ നിന്നെല്ലാം താരത്തിന് വരുമാനമുണ്ട്

2025-ൽ പുറത്തിറങ്ങിയ മച്ചാൻ്റെ മാലാഖയാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം, 2024-ൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്, സൗബിനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്

നമിത തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച ഏറ്റവും പുതിയ ചിത്രം