Nayanthara: പാരിസിൽ അവധിക്കാലം ആഘോഷിച്ച് നയൻതാരയും വിക്കിയും; മക്കളോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ
Nayanthara and Vignesh Shivan New Pictures: നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും ഇത്തവണ അവധികാലം ആഘോഷിച്ചത് പാരിസിൽ. നയൻതാര തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും ഭർത്താവ് വിഘ്‌നേശ് ശിവന്റെയും പാരീസ് യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സൈബറിടത്ത് ശ്രദ്ധ നേടുന്നു. മക്കളായ ഉലകിനും ഉയിരിനും ഒപ്പമാണ് താര ദമ്പതികളുടെ പാരീസ് യാത്ര. (Image Credits: Nayanthara Instagram)

യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, പാരീസ് യാത്രയുടെ ചിത്രങ്ങളാണ് നയൻതാര ഇൻസ്റ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. (Image Credits: Nayanthara Instagram)

പാരിസിലെ ഐഫൽ ടവറിന് മുന്നിൽ നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ ഇതോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പാരിസിലെ മറ്റ് ചരിത്രപ്രസിദ്ധമായ ഇടങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങളും ഇവർ പങ്കുവെച്ചിട്ടുണ്ട്. (Image Credits: Nayanthara Instagram)

കൂടാതെ, ക്രിസ്മസ് പ്രമാണിച്ച് ചുവന്ന ടീ ഷർട്ടും ഷോർട്സും ധരിച്ച് കുടുംബത്തോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും, സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടിയതിന്റെ ചിത്രങ്ങളും നയൻതാര പങ്കുവെച്ചിട്ടുണ്ട്. (Image Credits: Nayanthara Instagram)

"ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച അവധിക്കാലത്തിന്റെ മധുരമുള്ള ചെറിയ നിമിഷങ്ങൾ" എന്ന അടികുറിപ്പോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. (Image Credits: Nayanthara Instagram)