'അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടാതിരിക്കട്ടെ'; ചർച്ചയായി നയന്‍താരയുടെ വിവാഹവാര്‍ഷിക പോസ്റ്റ് | Nayanthara pens a heartfelt note with romantic pictures with Vignesh Shivan on their 3rd wedding anniversary Malayalam news - Malayalam Tv9

Nayanthara-Vignesh Shivan Anniversary: ‘അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടാതിരിക്കട്ടെ’; ചർച്ചയായി നയന്‍താരയുടെ വിവാഹവാര്‍ഷിക പോസ്റ്റ്

Updated On: 

09 Jun 2025 13:05 PM

Nayanthara and Vignesh Shivan Celebrate 3 Years of Marriage: പ്രണയാര്‍ദ്രമായ ചിത്രങ്ങളും നയന്‍താര പങ്കുവെച്ചിട്ടുണ്ട്. റസ്റ്ററന്റിലിരുന്ന് ഇരുവരും മക്കള്‍ക്കൊപ്പം കളിക്കുന്നതും ചിത്രങ്ങളിലുണ്ട്.

1 / 5നിരവധി ആരാധകരുള്ള താരദമ്പതികളാണ്  നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരവരും തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇതിനു മുന്നോടിയായി നയൻതാര  വിഘ്‌നേഷിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image Credits: Instagram)

നിരവധി ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഇരവരും തങ്ങളുടെ മൂന്നാം വിവാഹവാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ഇതിനു മുന്നോടിയായി നയൻതാര വിഘ്‌നേഷിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image Credits: Instagram)

2 / 5

ഞങ്ങളില്‍ ആര്‍ക്കാണ് ഇഷ്ടം കൂടുതല്‍ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം, അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് കിട്ടാതിരിക്കട്ടെ' എന്ന് പറഞ്ഞുകൊണ്ടാണ് നയന്‍താരയുടെ പോസ്റ്റ് ആരംഭിക്കുന്നത്. രണ്ട് പേരിൽ നിന്ന് തങ്ങളുടെ കുടുംബം നാലിലേക്കെത്തിയെന്നും ഇതിൽപരം തനിക്കെന്ത് വേണമെന്നാണ് നടി ചോദിക്കുന്നത്.

3 / 5

പ്രണയം എങ്ങനെയായിരിക്കണം എന്ന് നിങ്ങള്‍ തനിക്ക് കാണിച്ചുതന്നുവെന്ന് പറഞ്ഞാണ് താരം വിഘ്‌നേഷിന് വിവാഹ വാര്‍ഷികാശംസകള്‍ നേർന്നത്. ഇതിനൊപ്പം പ്രണയാര്‍ദ്രമായ ചിത്രങ്ങളും നയന്‍താര പങ്കുവെച്ചിട്ടുണ്ട്. റസ്റ്ററന്റിലിരുന്ന് ഇരുവരും മക്കള്‍ക്കൊപ്പം കളിക്കുന്നതും ചിത്രങ്ങളിലുണ്ട്.

4 / 5

2015-ൽ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇതിനു ശേഷം സുഹൃത്തുകളായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.

5 / 5

2022 സെപ്റ്റംബറിൽ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വന്തമാക്കി. ഉയിർ ഉലക് എന്നാണ് ഇരുവരെയും വിളിക്കുന്നത്. മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ് താരം ഇപ്പോൾ. എസ്. ശശികാന്ത് സംവിധാനം ചെയ്ത ടെസ്റ്റ് എന്ന ചിത്രത്തിലാണ് അവർ ഒടുവിൽ അഭിനയിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും