Nayanthara: ‘മുതിർന്നവരോട് ആദരവോടെ പെരുമാറണമെന്ന് മക്കളെ പഠിപ്പിക്കുന്ന താരദമ്പതികൾ’; നയൻതാരയ്ക്കും വിക്കിക്കും അഭിനന്ദനപ്രവാഹം
വിജയദശമി ദിനത്തിൽ വീട്ടിലെ ജോലിക്കാർക്ക് സമ്മാനങ്ങൾ നൽകി നയൻതാരയും വിഘ്നേഷ് ശിവനും. മക്കളായ ഉലകും ഉയിരുമാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്.

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയന്താരയും വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായി ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഭർത്താവ് വിഘ്നേഷ് ശിവനൊപ്പവും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. (image credits: instagram-nayanthara)

മക്കളുണ്ടായതിനു ശേഷം കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നയൻതാര. ഉയിർ, ഉലകം എന്നിങ്ങനെയാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും മക്കളുടെ പേര്. ഇപ്പോഴിതാ വിജയദശമി ദിനത്തിൽ താരം പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. (image credits: instagram-nayanthara)

വീട്ടിലെ ജോലിക്കാർക്ക് സമ്മാനങ്ങൾ നൽകി നയൻതാരയും വിഘ്നേഷ് ശിവനും. മക്കളായ ഉലകും ഉയിരുമാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. മക്കളുടെ കൈ കൊണ്ട് പണവും സമ്മാനങ്ങളും നൽകുന്ന വിഡിയോയും ചിത്രങ്ങളും നയൻതാര തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചു. (image credits: instagram-nayanthara)

‘ദുർഗ്ഗാദേവിയുടെ അനുഗ്രഹം ഈ വിജയദശമിയിൽ നിങ്ങളുടെ ജീവിതത്തിൽ സമാധാനവും വിജയവും സന്തോഷവും കൊണ്ടുവരട്ടെ! ഈ ശുഭദിനത്തിൽ, നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മങ്ങുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾ വിജയികളായി മാറുകയും ചെയ്യട്ടെ,’ നയൻതാര കുറിച്ചു. (image credits: instagram-nayanthara)

വലത് കൈ കൊണ്ട് കൊടുക്കൂ, നന്ദി ചേട്ടാ എന്ന് പറയൂ എന്നെല്ലാം നയൻതാരയും വിഘ്നേശും മക്കളെ നിർദ്ദേശിക്കുന്നുണ്ട്. ഇതോടെ താരദമ്പതികളുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായി. (image credits: instagram-nayanthara)

മക്കളെ ഭവ്യതയും മൂല്യങ്ങളും പഠിപ്പിച്ചാണ് നയൻതാരയും വിഘ്നേശ് ശിവനും വളർത്തുന്നതെന്ന് ചിലർ കമന്റിട്ടു. മുതിർന്നവരോട് ആദരവോടെ പെരുമാറണമെന്ന് മക്കളെ പഠിപ്പിക്കുന്ന താരദമ്പതികളാണ് നയന്താരയും വിഘ്നേഷ് ശിവനും എന്ന് മറ്റ് ചിലർ കമന്റിട്ടു. (image credits: instagram-nayanthara)