Neeraj Chopra: ഇന്ത്യയുടെ നീരോജ്ജ്വലം! നീരജ് ചോപ്രയുടെ ജഴ്സി വേൾഡ് അത്ലറ്റിക്സിന്റെ പെെതൃക ശേഖരത്തിൽ
Neeraj Chopra's jersey in World Athletics Heritage Collection: ഇന്ത്യൻ ആർമിയിലെ സുബേദാറായ നീരജ് ചോപ്ര ലോക രണ്ടാം നമ്പർ താരമാണ്. ഗ്രാനഡയുടെ ആൻഡേഴ്സണാണ് ലോക റാങ്കിംഗിൽ ഒന്നാമത്.

അത്ലറ്റിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും സുവർണ പ്രതീക്ഷയാണ് നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്സിലും പാരീസ് ഒളിമ്പിക്സിലും ജാവലിൻ ത്രോയിൽ തുടർച്ചയായി മെഡലുകൾ നീരജ് രാജ്യത്തിന്റെ അഭിമാനമായി മാറി. (Image Credits: PTI)

വേൾഡ് അത്ലറ്റിക്സിന്റെ പെെതൃക ശേഖരത്തിൽ ഇപ്പോഴിതാ നീരജ് ചോപ്രയുടെ ജഴ്സിയും ഉൾപ്പെട്ടിരിക്കുകയാണ്. പാരിസ് ഒളിമ്പിക്സ് വെള്ളി മെഡൽ നേടിയപ്പോൾ ധരിച്ച ജഴ്സിയാണ് പെെതൃക ശേഖരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. (Image Credits: PTI)

വേൾഡ് അത്ലറ്റിക്സിലെ വെർച്ച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. പെെതൃക ശേഖരത്തിൽ 23 താരങ്ങളിലെ ഏക ഇന്ത്യൻ താരവും നീരജ് ചോപ്രയാണ്. (Image Credits: PTI)

നീരജിന് പുറമെ പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാക്കളായ യുക്രെെനിന്റെ യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ താരം തിയ ലഫോണ്ട് എന്നിവരുടെ മത്സര ഉപകരണങ്ങളും പെെതൃക ശേഖരത്തിലുണ്ട്. (Image Credits: PTI)

ഇന്ത്യൻ ആർമിയിലെ സുബേദാറായ നീരജ് ചോപ്ര ലോക രണ്ടാം നമ്പർ താരമാണ്. ഗ്രാനഡയുടെ ആൻഡേഴ്സണാണ് ലോക റാങ്കിംഗിൽ ഒന്നാമത്. (Image Credits: PTI)