നമ്മുടെ ഭൂമിയിൽ മറ്റൊരു ​ഗ്രഹത്തിന്റെ അവശിഷ്ടങ്ങളോ? അതും രണ്ട് വൻകരകളേക്കാൾ വലുത്... | New Science discovery about Earth that giant blobs, known as large low-velocity provinces, or LLVPs, stretch beneath the Earth's mantle Malayalam news - Malayalam Tv9

New Science Discovery : നമ്മുടെ ഭൂമിയിൽ മറ്റൊരു ​ഗ്രഹത്തിന്റെ അവശിഷ്ടങ്ങളോ? അതും രണ്ട് വൻകരകളേക്കാൾ വലുത്…

Published: 

05 Jun 2025 14:21 PM

New Science discovery about Earth: ഭൂമിയുടെ പഴയകാലത്തെക്കുറിച്ചും ഗ്രഹങ്ങൾ എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചും പുതിയ വിവരങ്ങൾ ഈ കണ്ടെത്തലുകൾ നൽകുന്നു.

1 / 5പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി കേൾക്കുക എന്നതും പഠിക്കുക എന്നതും എന്നും രസമുള്ള കാര്യങ്ങളാണ്. ഭൂമിയുടെ ഉൾത്തലങ്ങളിൽ എന്തെന്ന് അറിയുന്നത് പ്രത്യേകിച്ച് കൗതുകമുണർത്തുന്നതും. അടുത്തിടെ നടത്തിയ നടത്തിയ പഠനത്തിൽ ഭൂമിക്കടിയിൽ രണ്ടു വൻകരകളോളം വലിപ്പത്തിൽ മറ്റൊരു ​ഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്ന കണ്ടെത്തലുമായി ​ഗവേഷകർ.

പ്രപഞ്ച രഹസ്യങ്ങളെപ്പറ്റി കേൾക്കുക എന്നതും പഠിക്കുക എന്നതും എന്നും രസമുള്ള കാര്യങ്ങളാണ്. ഭൂമിയുടെ ഉൾത്തലങ്ങളിൽ എന്തെന്ന് അറിയുന്നത് പ്രത്യേകിച്ച് കൗതുകമുണർത്തുന്നതും. അടുത്തിടെ നടത്തിയ നടത്തിയ പഠനത്തിൽ ഭൂമിക്കടിയിൽ രണ്ടു വൻകരകളോളം വലിപ്പത്തിൽ മറ്റൊരു ​ഗ്രഹത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടെന്ന കണ്ടെത്തലുമായി ​ഗവേഷകർ.

2 / 5

ഭൂമിയുടെ അടിയിൽ, വൻകരകളോളം വലുപ്പമുള്ള രണ്ട് വലിയ കൂട്ടങ്ങൾ അധവാ പിണ്ഡങ്ങൾ ഉണ്ടെന്നത് സങ്കൽപിക്കാൻ പോലും പ്രയാസമാണ്. ഈ ഭാഗങ്ങൾ ലാർജ് ലോ വെലോസിറ്റി പ്രൊവിൻസസ് എന്നാണ് അറിയപ്പെടുന്നത്. ഇവ ഭൂകമ്പ തരംഗങ്ങളുടെ വേഗത കുറയ്ക്കുന്നു. അതിനാൽ, ചുറ്റുമുള്ള ഭാഗങ്ങളെക്കാൾ സാന്ദ്രത കൂടുതലുള്ളവയാണെന്ന് കരുതപ്പെടുന്നു.

3 / 5

ഈ ഭാ​ഗം എങ്ങനെ ഉണ്ടായി എന്നതിന് വർഷങ്ങളായി കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ, ഒരു പുതിയ കണ്ടെത്തൽ പുറത്തു വന്നതോടെ ഇതിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ചന്ദ്രൻ രൂപംകൊള്ളുന്ന സമയത്ത്, തിയ എന്നൊരു ഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചതായി കരുതപ്പെടുന്നു.

4 / 5

ഈ പഠനം പറയുന്നത്, ആ കൂട്ടിയിടിയിൽ തിയ ഗ്രഹത്തിന്റെ ഭാഗങ്ങൾ ഭൂമിക്കുള്ളിൽ ആഴ്ന്നിറങ്ങി ഈ കൂട്ടങ്ങളായി മാറിയെന്നാണ്. എന്തായാലും ഈ പഠനഫലങ്ങൾ കൂടുതൽ കണ്ടെത്തലുകളിലേക്ക് വഴി വെക്കുമെന്നതിൽ സംശയമില്ല. 'നേച്ചർ' ജേർണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം, ഗ്രഹങ്ങൾ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവിനെ മാറ്റിയെഴുതുന്നു.

5 / 5

തിയയുടെ ഭാഗങ്ങൾ എങ്ങനെ ഭൂമിയുടെ ഉള്ളിൽ കേടുകൂടാതെ നിലനിന്നു എന്നും ഈ പഠനം വിശദീകരിക്കുന്നു. ഭൂമിയുടെ പഴയകാലത്തെക്കുറിച്ചും ഗ്രഹങ്ങൾ എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചും പുതിയ വിവരങ്ങൾ ഈ കണ്ടെത്തലുകൾ നൽകുന്നു. LLVPs, ഭൂമിയുടെ ആഴങ്ങളിൽ, ഒരു പഴയ പ്രപഞ്ച കൂട്ടിയിടിയുടെ തെളിവുകളായി ഇന്നും നിലനിൽക്കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്