Google Photos : ജെമിനി എഐ ഫീച്ചറുകളുമായി ഗൂഗിൾ ഫോട്ടോസ് മുഖം മിനുക്കുന്നു; പുതിയ അപ്ഡേറ്റ് ഉടൻ
New Update For Google Photos : ജെമിനി എഐയുടെ സഹായത്തോടെ ഗൂഗിൾ ഫോട്ടോയ്ക്ക് പുതിയ അപ്ഡേറ്റ്. മെമ്മറി റീകാപുകൾ എ_ഐ ഉപയോഗിച്ച് മികച്ചതാക്കാനുള്ള ഓപ്ഷനാണ് പുതിയ അപ്ഡേറ്റിലുണ്ടാവുക.

ഗൂഗിൾ ഫോട്ടോസിൻ്റെ പുതിയ അപ്ഡേറ്റ് ഉടനെന്ന് റിപ്പോർട്ടുകൾ. ജെമിനി എഐയുടെ സഹായത്തോടെ മെമ്മറി റീകാപിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ പല പുതുമകളും ഗൂഗിൾ ഫോട്ടോസിൻ്റെ പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് സൂചനകൾ. ഇക്കാര്യം വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചു. (Image Credits - Omar Marques/SOPA Images/LightRocket via Getty Images)

കോൺടക്സ്റ്റ് നൽകിയുള്ള വിവരണമാവും ജെമി എഐയുടെ സഹായത്തോടെയുള്ള ഗൂഗിൾ ഫോട്ടോസിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ. വെറും സ്ലൈഡ് ഷോകളാവില്ല ഇനിയുള്ള മെമ്മറി റീകാപുകൾ എന്ന് സാരം. പകരം കുറച്ചുകൂടി എൻഗേജിങ് ആയ മെമ്മറികളാവും ഇനിയുണ്ടാവുക. (Image Courtesy - Unsplash)

ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ഡിഫോൾട്ട് മീഡിയ പ്ലയറായ ആപ്പിന് ഈ മാസം തന്നെ നിരവധി അപ്ഡേറ്റ് ലഭിച്ചിരുന്നു. ട്രിം ടൂൾ, ഓട്ടോ എൻഹാൻസ്, സ്പീഡ് ടൂൾ തുടങ്ങിയ സൗകര്യങ്ങളൊക്കെ സമീപകാല അപ്ഡേറ്റുകളിൽ ഗൂഗിൾ ഫോട്ടോസിന് ലഭിച്ചു. അതിൻ്റെ തുടർച്ചയാണ് പുതിയ അപ്ഡേറ്റ്. (Image Courtesy - Unsplash)

നിലവിൽ ബീറ്റ ടെസ്റ്റർമാർക്ക് പോലും ഈ ഓപ്ഷൻ ലഭ്യമല്ല. ജെമിനി എഐ ഉപയോഗിച്ച് മെമ്മറികൾ എൻഗേജിങ് ആക്കാനുള്ള ഓപ്ഷനുള്ളത് മെമ്മറി ടൈപ്സ് സെറ്റിങ്സിലാണ്. ജെമിനി പവേർഡ് മെമ്മറീസ് എന്ന ഓപ്ഷനിൽ ഈ മെമ്മറി റീകാപുകൾ ലഭിക്കും. ആവശ്യത്തിനനുസരിച്ച് മെമ്മറി റീകാപുകളിൽ മാറ്റം വരുത്താം. (Image Credits - Sheldon Cooper/SOPA Images/LightRocket via Getty Images)

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള അപ്ഡേറ്റുകൾ മുൻപും ഗൂഗിൾ ഫോട്ടോസിൽ വന്നിരുന്നു. വേണ്ട ചിത്രങ്ങൾ കണ്ടെത്താൻ ആസ്ക് ഫോട്ടോസ് എന്ന ഒരു ഓപ്ഷനാണ് ഏറ്റവും പുതിയതായി വന്നത്. നിലവിൽ ഇത് എല്ലാവർക്കും ലഭ്യമായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഓപ്ഷൻ. (Image Courtesy - Google Facebook)