Aadu 3 Nikhila Vimal: ആട് 3യിൽ ഐറ്റം ഡാൻസുമായി നിഖില വിമൽ? ഒടുവിൽ പ്രതികരിച്ച് താരം
Aadu 3 Nikhila Vimal: സിനിമ ഈ വർഷം മാർച്ച് 19ന് റിലീസ് ആകും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.ജയസൂര്യയ്‌ക്കൊപ്പം...

മലയാള ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു എന്നാണ് റിപ്പോർട്ട്. പ്രധാന കഥാപാത്രമായ ഷാജി പാപ്പനായി ജയസൂര്യ വീണ്ടും എത്തുന്ന ആടിനെ ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. (PHOTO: INSTAGRAM)

ടൈം ട്രാവൽ അടക്കം പ്രമേയം ആകുന്ന ആട് മൂന്നിന്റെ നിർമാതാക്കൾ വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയുമാണ്. ഇപ്പോഴിതാ ചിത്രത്തിൽ മറ്റൊരു പുതിയ റിപ്പോർട്ടാണ് എത്തുന്നത്. ആട് 3യിൽ മലയാളികളുടെ പ്രിയതാരം നിഖില വിമൽ അവതരിപ്പിക്കുന്ന ഒരു ഐറ്റം ഡാൻസ് ഉണ്ട് എന്നാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. (PHOTO: INSTAGRAM)

ഇതുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ സംഗതി സത്യമാണോ എന്ന് അറിയുവാൻ ചില ഓൺലൈൻ മീഡിയക്കാർ നിഖില വിമലിനോട് ഇതേക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തി. എന്നാൽ ഉണ്ടോ ഇല്ലയോ എന്ന മറുപടിക്ക് പകരം അത് ആട് ത്രീ യുടെ മീഡിയാ കോൺഫറൻസിൽ പറഞ്ഞാൽ പോരെ എന്നാണ് വിമലിന്റെ മറുചോദ്യം.(PHOTO: INSTAGRAM)

അത് ആട് 3 റിലീസ് ആകുമ്പോൾ പറയാം എന്നാണ് താരം പറഞ്ഞത്. നിഖിലാ വിമൽ നായികയായ പെണ്ണ് കേസ് എന്ന സിനിമയുടെ പ്രസ് കോൺഫറൻസിൽ വെച്ചായിരുന്നു ആട് 3യെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. പിന്നാലെയാണ് താരത്തിന്റെ ഈ മറുപടി. അതേസമയം 127 ദിവസം കൊണ്ടാണ് ആട് മൂന്നിന്റെ ചിത്രീകരണം പൂർത്തിയാക്കിയത് എന്നാണ് റിപ്പോർട്ട്. ആട് ഒരു ഭീകരജീവിയാണ് ആട് 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയായിയാണ് ആട് മൂന്നും എത്തുന്നത്. (PHOTO: INSTAGRAM)

സിനിമ ഈ വർഷം മാർച്ച് 19ന് റിലീസ് ആകും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന.ജയസൂര്യയ്‌ക്കൊപ്പം വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. ഷാൻ റഹ്‌മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് അഖിൽ ജോർജാണ്.(PHOTO: INSTAGRAM)