Ragi Benefits: കാൻസർ വിരുദ്ധ ഗുണങ്ങൾ മുതൽ ചർമ്മ സംരക്ഷണം വരെ; അറിയാതെ പോകരുത് റാഗിയുടെ ഗുണങ്ങൾ
Health Benefits Of Ragi: കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാഗി പലതരത്തിലുള്ള രോഗങ്ങളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് റാഗി മികച്ചൊരു മാർഗമാണ്.

മുതിർന്നവർക്ക് മുതൽ കുഞ്ഞുങ്ങൾക്ക് വരെ ഒരേപോലെ ഗുണകരമായ ഭക്ഷണമാണ് റാഗി. കുഞ്ഞുങ്ങൾക്ക് പണ്ട് മുതലേ കൊടുക്കുന്ന ഭക്ഷണം കൂടിയാണ് റാഗി. പഞ്ഞപ്പുല്ല് എന്നും ഇതിനെ വിളിക്കാറുണ്ട്. റാഗി കൊണ്ട് പുട്ട്, ദോശ, ഇഡ്ഡ്ലി പോലുള്ള പലതരത്തിലുള്ള വിഭവങ്ങളും എളുപ്പം തയ്യാറാക്കാവുന്നതാണ്. (Image Credits: Freepik)

കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാഗി പലതരത്തിലുള്ള രോഗങ്ങളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാഗി മികച്ചൊരു ഭക്ഷണമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് റാഗി മികച്ചൊരു മാർഗമാണ്. (Image Credits: Freepik)

റാഗിയിൽ കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ കുഞ്ഞുങ്ങൾക്ക് റാഗി കൊടുക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുകയും ഭാവിയിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. (Image Credits: Freepik)

റാഗി ഗ്ലൂറ്റൻ രഹിതവും ഉയർന്ന ഭക്ഷണ നാരുകളുള്ളതുമായ ഭക്ഷണമാണ്. കൂടാതെ, റാഗിയിൽ ജിഐയുടെ അളവ് വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ റാഗി സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടാതെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. റാഗിയിലെ ആൻ്റിഓക്‌സിഡൻ്റ് കാൻസർ കോശങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുന്നു. (Image Credits: Freepik)

റാഗിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഉയർന്ന കൊളസ്ട്രോൾ സാധ്യത കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയുെ ചെയ്യുന്നു. റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ ചർമ്മത്തിന് തിളക്കം നൽകാനും മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മം സുന്ദരമാക്കാനും സഹായകമാണ്. (Image Credits: Freepik)