Nyaya Setu: ഇനി വാട്സപ്പിലൂടെ സൗജന്യ നിയമസഹായം; കേന്ദ്ര സർക്കാരിൻ്റെ ഈ സേവനം എങ്ങനെ ഉപയോഗിക്കാം
Nyaya Setu Whatsapp Bot: വാട്സപ്പിലൂടെ സൗജന്യ നിയമസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ന്യായ സേതു ചാറ്റ്ബോട്ട് എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കാം.

വാട്സപ്പിലൂടെ സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന സേവനമാണ് ന്യായ സേതു. നീതി ന്യായ സേവനങ്ങൾ സാധാരണക്കാരിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രസർക്കാരിൻ്റെ ഈ പുതിയ പദ്ധതി വളരെ എളുപ്പത്തിൽ നമുക്ക് ഉപയോഗിക്കാനാവും. (Social Media)

സാധാരണക്കാർക്ക് നിയമപരമായ ഉപദേശങ്ങളും സഹായങ്ങളും എളുപ്പത്തിൽ, സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര നിയമ-നീതി മന്ത്രാലയമാണ് 'ന്യായ സേതു' വാട്ട്‌സ്ആപ്പ് ബോട്ട് ആരംഭിച്ചത്. 'നീതി ലഭ്യത ലളിതമാക്കുക' എന്നതാണ് ഈ ചാറ്റ്ബോട്ടിൻ്റെ ലക്ഷ്യം.

വാട്സപ്പ് ചാറ്റിലൂടെ നിയമപരമായ സംശയങ്ങൾക്ക് വ്യക്തത വരുത്താനും വിദഗ്ധോപദേശം തേടാനും ഇതിലൂടെ സാധിക്കും. സിവിൽ കേസുകൾ, ക്രിമിനൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഗാർഹിക പീഡനം, കോർപ്പറേറ്റ് നിയമങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിയമസഹായം തേടാം.

ഫോണിൽ 7217711814 എന്ന നമ്പർ സേവ് ചെയ്യുക. വാട്ട്‌സ്ആപ്പിൽ ഇത് 'Tele-Law' എന്ന പേരിലാകും ദൃശ്യമാകുക. ഈ നമ്പറിലേക്ക് മെസേജ് ചെയ്താൽ നിങ്ങളുടെ ഫോൺ നമ്പർ വെരിഫൈ ചെയ്യാൻ ആവശ്യം. ഇത് ചെയ്യുന്നതോടെ ഈ ചാറ്റ്ബോട്ട് പ്രവർത്തനക്ഷമമാകും.

എഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ബോട്ട് ഉപയോഗിച്ച് നിയമോപദേശങ്ങൾ സൗജന്യമായി തേടാം. വക്കീൽ ഓഫീസുകൾ കയറി ഇറങ്ങാതെ, മറ്റ് ബുദ്ധിമുട്ടുകളില്ലാതെ വാട്സപ്പിലൂടെ തന്നെ പ്രാഥമിക നിയമോപദേശം ലഭിക്കുന്ന സേവനമാണ് ഇതിലൂടെ ലഭ്യമാവുന്നത്.