Banana Leaf Price: സദ്യയുണ്ണാന്‍ വാഴയില വേണ്ടേ? വില ഉയരുന്നുണ്ട്, ഓണമാകുമ്പോഴേക്കും എത്രയാകും?
Onam 2025 Banana Leaf Price In Kerala: സദ്യയുടെ വിഭവങ്ങളെല്ലാം തന്നെ തയാറാക്കി കഴിഞ്ഞാല്‍ അതൊരിക്കലും പ്ലേറ്റിലിട്ട് കഴിക്കാനാകില്ല. സദ്യ വിളമ്പണമെങ്കില്‍ വാഴയില കൂടിയേ തീരൂ. വാഴയിലയും ഇപ്പോള്‍ കേരളത്തിന് പുറത്തുനിന്നാണ് കൂടുതലായെത്തുന്നത്.

ഓണക്കാലമാകുമ്പോള്‍ കേരളത്തില്‍ മാത്രമല്ല ഒരുക്കങ്ങള്‍ നടക്കുന്നത്. പൊതുവേ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച് കഴിയുന്ന മലയാളികള്‍ക്കരികിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കേരളത്തിന് പുറത്തുനിന്നെത്തണം. (Image Credits: Getty Images)

സദ്യയുടെ വിഭവങ്ങളെല്ലാം തന്നെ തയാറാക്കി കഴിഞ്ഞാല്‍ അതൊരിക്കലും പ്ലേറ്റിലിട്ട് കഴിക്കാനാകില്ല. സദ്യ വിളമ്പണമെങ്കില്‍ വാഴയില കൂടിയേ തീരൂ. വാഴയിലയും ഇപ്പോള്‍ കേരളത്തിന് പുറത്തുനിന്നാണ് കൂടുതലായെത്തുന്നത്.

ഒരു കെട്ട് ഇലകള്‍ക്ക് നിലവില്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 100 മുതല്‍ 200 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ ഓണമാകുന്നതോടെ 500 രൂപയ്ക്ക് മുകളിലായിരിക്കും ഇലയ്ക്ക് കെട്ടിന് വിലയുണ്ടായിരിക്കുക എന്നാണ് വിവരം.

കഴിഞ്ഞ വര്‍ഷം ഓണത്തിന് 200 വാഴയില അടങ്ങിയ കെട്ടിന് 1,500 രൂപ വരെയാണ് വില ഈടാക്കിയിരുന്നത്. എന്നാല്‍ ഈ വിലയെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും.

ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പൊതുവേ വാഴയിലയ്ക്ക് വില കുറവായിരിക്കും. എന്നാല്‍ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ വന്‍തോതില്‍ തന്നെ വില ഉയരുന്നു. നിലവില്‍ 2 രൂപ മുതല്‍ 5 രൂപ വരെയാണ് ഒരു വാഴയിലയുടെ വില.