Onam Offer 2025: ഓഫറായാല്‍ ഇങ്ങനെ വേണം! ഈ ഓണം മാരുതിയോടൊപ്പം ആഘോഷിക്കാം
Maruti Onam 2025 Discounts in Kerala: മാരുതി ഇഗ്നിസ്, മാരുതി ഫ്രോങ്ക്‌സ് പോലുള്ള കാറുകള്‍ക്കും വമ്പന്‍ ഓഫര്‍ തന്നെയാണ് കമ്പനി പ്രഖ്യാപിച്ചത്. ഡിസയര്‍, എര്‍ട്ടിഗ, എക്‌സ്എല്‍6, ഇന്‍വിക്ടോ പോലുള്ള ജനപ്രിയ മോഡലുകള്‍ക്ക് പക്ഷെ ഓഫറുകള്‍ ലഭിക്കുന്നതല്ല.

ഇന്ത്യയിലെ ബജറ്റ് ഫോര്‍ വീലര്‍ വിഭാഗത്തിലെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് മാരുതി സുസുക്കി. അവരിതാ ഓണം 2025 അതിഗംഭീരമായി ആഘോഷിക്കാനൊരുങ്ങുകയാണ്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഉത്സവക്കിഴിവുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്ഞെടുത്ത അരീന, നെക്‌സ മോഡലുകള്‍ക്ക് 20,000 രൂപ വരെ വിലക്കുറവ് ലഭിക്കും. (Image Credits: Social Media)

മാരുതി ഇഗ്നിസ്, മാരുതി ഫ്രോങ്ക്‌സ് പോലുള്ള കാറുകള്‍ക്കും വമ്പന്‍ ഓഫര്‍ തന്നെയാണ് കമ്പനി പ്രഖ്യാപിച്ചത്. ഡിസയര്‍, എര്‍ട്ടിഗ, എക്‌സ്എല്‍6, ഇന്‍വിക്ടോ പോലുള്ള ജനപ്രിയ മോഡലുകള്‍ക്ക് പക്ഷെ ഓഫറുകള്‍ ലഭിക്കുന്നതല്ല. സീസണ്‍ ആഘോഷമാക്കാന്‍ ഹാച്ച്ബാക്കുകള്‍, എസ്‌യുവികള്‍, കോംപാക്ട് കാറുകള്‍ എന്നിവയിലും കമ്പനി കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.

മാരുതി ആള്‍ട്ടോ കെ10: 10,000 രൂപ, മാരുതി എസ്-പ്രസ്സോ: 10,000 രൂപ, മാരുതി വാഗണ്‍ ആര്‍: 10,000 രൂപ, മാരുതി സെലേറിയോ: 5,000 രൂപ, മാരുതി സ്വിഫ്റ്റ്: 15,000 രൂപ, മാരുതി ഇഗ്‌നിസ്: 20,000 രൂപ, മാരുതി ബലേനോ: 10,000 രൂപ, മാരുതി ഫ്രോങ്ക്‌സ്: 20,000 രൂപ വരെ, മാരുതി ഗ്രാന്‍ഡ് വിറ്റാര: 15,000 രൂപ വരെ, മാരുതി ജിംനി: 10,000 രൂപ എന്നിങ്ങനെയാണ് ഓഫര്‍.

ഇഗ്‌നിസിലും ഫ്രോങ്ക്‌സിലും 20,000 രൂപ വരെ കിഴിവ് ലഭിക്കും. സ്വിഫ്റ്റ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ ജനപ്രിയ മോഡലുകള്‍ക്ക് 15,000 രൂപ വരെയും ഓഫറുണ്ട്. എന്നാല്‍ സെലേറിയോ, ആള്‍ട്ടോ കെ10, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ സിഎന്‍ജി കാറുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ജിംനി കിഴിവ് ഉയര്‍ന്ന പതിപ്പായ ആല്‍ഫയ്ക്ക് മാത്രമേ ബാധകമാകൂ. അരീന മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും നെക്‌സ മോഡലുകള്‍ക്ക് 1.40 ലക്ഷം രൂപ വരെയും കിഴിവ് ഓഗസ്റ്റില്‍ മാത്രം ലഭിക്കുമെന്നാണ് വിവരം.

ആള്‍ട്ടോ കെ10: 4.23 ലക്ഷം രൂപ മുതല്‍ 6.21 ലക്ഷം രൂപ വരെ, എസ്-പ്രസ്സോ: 4.27 ലക്ഷം മുതല്‍ 6.12 ലക്ഷം വരെ, വാഗണ്‍ ആര്‍: 5.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെ, സെലേറിയോ: 5.64 ലക്ഷം മുതല്‍ 6.90 ലക്ഷം വരെ, സ്വിഫ്റ്റ്: 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെ, ഇഗ്‌നിസ്: 5.85 ലക്ഷം രൂപ മുതല്‍ 8.26 ലക്ഷം രൂപ വരെ, ബലേനോ: 6.74 ലക്ഷം രൂപ മുതല്‍ 9.96 ലക്ഷം രൂപ വരെ, ഫ്രോങ്ക്‌സ്: 7.59 ലക്ഷം രൂപ മുതല്‍ 13.11 ലക്ഷം രൂപ വരെ, ഗ്രാന്‍ഡ് വിറ്റാര: 11.42 ലക്ഷം രൂപ മുതല്‍ 20.68 ലക്ഷം രൂപ വരെ, ജിംനി: 12.76 ലക്ഷം മുതല്‍ 14.96 ലക്ഷം രൂപ വരെ എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.