Onam 2025: തിരുവോണമുണ്ണാൻ ഒരു ദിവസം കൂടുതൽ കാത്തിരിക്കണം; കാരണമിത്…
Onam 2025: ഇത്തവണ ഒരു തിരുത്തുണ്ട്, അത്തം പതിനൊന്നിനാണ് തിരുവോണം. അതിന് കാരണം എന്തായിരിക്കും? പരിശോധിക്കാം.

അത്തം പത്തിന് തിരുവോണം, നാം പണ്ട് മുതലേ കേട്ടുവരുന്ന പഴമൊഴിയാണ്. പക്ഷേ, ഇത്തവണ ഒരു തിരുത്തുണ്ട്, അത്തം പതിനൊന്നിനാണ് തിരുവോണം. അതിന് എന്തായിരിക്കും കാരണം, പരിശോധിക്കാം. (Image Credit: Getty Images)

അത്തം പിറന്ന് തൊട്ടടുത്ത ചിത്തിര നക്ഷത്രം ഇരട്ടിക്കുന്നതാണ് കാരണം. ബുധനാഴ്‌ച അറുപത് നാഴിക പിന്നിട്ടിട്ടും അടുത്ത ദിവസം അഞ്ചേമുക്കാൽ നാഴിക തുടരുന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. (Image Credit: Getty Images)

മുൻ വർഷങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. നക്ഷത്രമേഖലകളിലൂടെയുള്ള ചന്ദ്രസഞ്ചാരത്തിന്റെ ദൈര്‍ഘ്യം എല്ലാവര്‍ഷവും ഒരേ പോലെയായിരിക്കില്ല. അതിനാല്‍ നക്ഷത്രങ്ങള്‍ക്ക് ഒരു ദിവസത്തിന്റെ ദൈര്‍ഘ്യമായ 60 നാഴികയില്‍ കൂടുതലോ കുറവോ വരാം. (Image Credit: Getty Images)

ചിത്തിര വരുന്ന ബുധനാഴ്ചയ്ക്ക് ശേഷം, അടുത്ത ദിവസം ഉദയാല്‍പ്പരം ആറു നാഴിക 9 വിനാഴിക കൂടി ചിത്തിര തന്നെയായിരിക്കും. അതായത് ചിത്തര നക്ഷത്രത്തിന്റെ ആകെ ദൈര്‍ഘ്യം 66 നാഴിക 39 വിനാഴികയായിരിക്കും. (Image Credit: Getty Images)

മറ്റു നക്ഷത്രങ്ങള്‍ക്കും ഇത്തവണ ദൈര്‍ഘ്യം കൂടുതലാണ്. ഇങ്ങനെ പല നക്ഷത്രങ്ങള്‍ക്കും ഒരു ദിവസത്തിലേറെ ദൈര്‍ഘ്യം വരുന്നതിനാലാണ് അത്തം തുടങ്ങി തിരുവോണം പതിനൊന്നാം ദിവസത്തിൽ വരുന്നത്. (Image Credit: Getty Images)