Onam Bumper 2025: ഒന്നാം സമ്മാനം 25 കോടി! പക്ഷെ കയ്യിലെത്തുന്നത്…ബമ്പറടിച്ചാലെന്ത് കിട്ടും?
How Much Onam Bumper 2025 Winner Gets: സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 25 കോടി, ആരെയാണ് കാത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ക്കൊപ്പം അന്യസംസ്ഥാനക്കാരും.

ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്പറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്പര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. (Image Credits: Getty and Facebook)

സെപ്റ്റംബര്‍ 27നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനം 25 കോടി, ആരെയാണ് കാത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് മലയാളികള്‍ക്കൊപ്പം അന്യസംസ്ഥാനക്കാരും. എന്നാല്‍ ഈ 25 കോടി രൂപ മുഴുവനായി ഭാഗ്യവാന്റെ അക്കൗണ്ടിലെത്തില്ല.

25 കോടിയുടെ 10 ശതമാനമാണ് ലോട്ടറി ഏജന്റിന്റെ കമ്മീഷന്‍. 2.5 കോടി രൂപയാണ് ഈ തുക. അതിന് ശേഷം ബാക്കിയുള്ളത് 22.50 കോടി രൂപ. ഇതില്‍ നിന്ന് 30 ശതമാനം നികുതിയുണ്ട്. അത് 6.75 കോടി രൂപ.

ഇതിനെല്ലാം ശേഷമുള്ള 15.75 കോടി രൂപ. ഈ തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തും. എന്നാല്‍ സന്തോഷിക്കാന്‍ വരട്ടെ, ഈ തുകയില്‍ നിന്നും നികുതി പോകുന്നതാണ്. 50 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നികുതിയ്ക്ക് പുറമെ സര്‍ചാര്‍ജ് നല്‍കേണ്ടതാണ്. നിങ്ങള്‍ നല്‍കേണ്ട സര്‍ചാര്‍ജ് 37 ശതമാനമാണ്.

37 ശതമാനം എന്ന് പറയുമ്പോള്‍ ഏകദേശം 2,49,75,000 രൂപ വരും. ഇതില്‍ നിന്ന് ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം നല്‍കണം. ഏകദേശം 36,99,000 രൂപയാണിത്. ഇതിനെല്ലാം ശേഷം ബാക്കിയാകുന്നത് 12.89 കോടി രൂപ.