Onam Bumper 2025: 25 കോടിയ്ക്ക് കേരളത്തില്‍ 500 വിദേശത്ത് 15,000; ഇവിടെ തന്നെ മുടക്കാമല്ലേ?
Onam Bumper Prize 25 Crore: ആയിരക്കണക്കിന് ഭാഗ്യശാലികളാണ് ഓരോ ഓണം ബമ്പറിലൂടെയും ഉണ്ടാകുന്നത്. സംസ്ഥാന ഭാഗ്യക്കുറികള്‍ ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിതമാര്‍ഗവും അത്താണിയുമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബമ്പര്‍ പ്രകാശന വേളയില്‍ പറഞ്ഞിരുന്നു.

25 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മികച്ച വരുമാനം ലോട്ടറി വഴി ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഈ ഓണത്തിന് റെക്കോഡ് വരുമാനമാണ് ബെവ്‌കോ സ്വന്തമാക്കിയത്. അതേപാത തന്നെ പിന്തുടര്‍ന്ന് ഓണം ബമ്പര്‍ റെക്കോഡിടുമോ എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. (Image Credits: Facebook and Getty)

ആയിരക്കണക്കിന് ഭാഗ്യശാലികളാണ് ഓരോ ഓണം ബമ്പറിലൂടെയും ഉണ്ടാകുന്നത്. സംസ്ഥാന ഭാഗ്യക്കുറികള്‍ ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിതമാര്‍ഗവും അത്താണിയുമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബമ്പര്‍ പ്രകാശന വേളയില്‍ പറഞ്ഞിരുന്നു. അത് വളരെ ശരിയാണ്, വില്‍ക്കുന്നവന്റെയും വാങ്ങുന്നവന്റെയും ജീവിതം ഒരുപോലെ മാറ്റുകയാണ് ഭാഗ്യക്കുറികള്‍.

25 കോടി സമ്മാനത്തുകയുള്ള വിദേശ ലോട്ടറികളുടെ നില 15,000 രൂപയാണ്. എന്നാല്‍ നമ്മുടെ കേരളത്തില്‍ വെറും 500 രൂപ മാത്രമേ ടിക്കറ്റിന് വേണ്ടി വരുന്നുള്ളൂ. ഒന്നാം സമ്മാനം 25 കോടി രൂപയാകുമ്പോള്‍ രണ്ടാം സമ്മാനവും കോടികള്‍ തന്നെ.

രണ്ടാം സമ്മാനമായി 1 കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പരമ്പരകള്‍ക്കും ലഭിക്കും.

ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ലോട്ടറിയെ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ആശ്രയിക്കാതിരിക്കുക