Chat GPT Search: ചാറ്റ് ജിപിടി ഉള്ളവർക്കെല്ലാം ഇനി ഇന്റർനെറ്റ് സെർച്ച് നടത്താം; ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി വെബ് ബ്രൗസർ ഉടൻ
OpenAI ChatGPT Search: ഇനി ഉപഭോക്താക്കൾക്ക് അവരുടെ വെബ് ബ്രൗസറിൽ ചാറ്റ് ജിപിടി സെർച്ചിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാം. അതേസമയം ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി സ്വന്തം വെബ് ബ്രൗസർ അവതരിപ്പിക്കാനും ഓപ്പൺ എഐയ്ക്ക് പദ്ധതിയുണ്ട്.

ഇതിപ്പോ എഐയുടെ കാലമല്ലേ... ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് പുതിയ സന്തോഷവാർത്ത. ഇനി അതുവഴി ഇന്റർനെറ്റ് സെർച്ചും നടത്താം. ഡിസംബർ 16 മുതൽ ചാറ്റ്ജിപിടി സെർച്ച് സേവനം എല്ലാ ഉപഭോക്താക്കൾക്കുമായി ലഭ്യമാക്കിയതായി ഓപ്പൺ എഐ അറിയിച്ചു. (Image Credits: Freepik)

കൂടാതെ ചാറ്റ് ജിപിടിയുടെ മൊബൈൽ ആപ്പിന്റേയും ഡെസ്‌ക്ടോപ്പ് വേർഷന്റെയും ഉപഭോക്താക്കൾക്ക് ഇന്റർനെറ്റിൽ നിന്നുള്ള തത്സമയ വിവരങ്ങളും അറിയാനും സാധിക്കും. നേരത്തെ ചാറ്റ് ജിപിടി പ്ലസ് സ്ബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ഇത് ലഭ്യമായിരുന്നത്. (Image Credits: Freepik)

ഇനി ഉപഭോക്താക്കൾക്ക് അവരുടെ വെബ് ബ്രൗസറിൽ ചാറ്റ് ജിപിടി സെർച്ചിനെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി സെറ്റ് ചെയ്യാം. അതേസമയം ഗൂഗിൾ ക്രോമിന് വെല്ലുവിളിയായി സ്വന്തം വെബ് ബ്രൗസർ അവതരിപ്പിക്കാനും ഓപ്പൺ എഐയ്ക്ക് പദ്ധതിയുണ്ട്. (Image Credits: Freepik)

ഇതെല്ലാകൂടാതെ ചാറ്റ് ജിപിടിയിൽ മാപ്പ് സേവനം അവതരിപ്പിച്ചതായും കമ്പനി അറിയിച്ചു. ചാറ്റ് ജിപിടിയിലെ വോയ്‌സ് മോഡും ചാറ്റ് ജിപിടി സെർച്ചിലൂടെ നിങ്ങൾക്ക് ഇനി ഉപയോഗിക്കാവുന്നതാണ്. (Image Credits: Freepik)

കഴിഞ്ഞ ദിവസം ഓപ്പൺ എഐയുടെ ടെക്സ്റ്റ് ടു വീഡിയോ ജനറേറ്ററായ സോറ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. എന്നാൽ ചാറ്റ് ജിപിടി പ്രോ പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് മാത്രമെ ഇത് ലഭിക്കൂ. 200 ഡോളറാണ് ഇതിന്റെ നിരക്ക് വരുന്നത്. (Image Credits: Freepik)