AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Operation Dost: ദുരന്തക്കാലത്തെ ‘ദോസ്തി’നെ മറന്ന തുർക്കി, ആ കഥ ഇങ്ങനെ

Operation Dost: 2023 ഫെബ്രുവരി 6ന് തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായപ്പോൾ സഹായത്തിനെത്തിയ ആദ്യ രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഭീകരാക്രണത്തിൽ തുർക്കി പിന്തുണച്ചത് പാകിസ്താനെയാണ്.

nithya
Nithya Vinu | Updated On: 15 May 2025 13:17 PM
ഇന്ത്യക്കെതിരെയുള്ള സംഘർഷത്തിൽ പാകിസ്താനെ പരസ്യമായി പിന്തുണച്ച രാജ്യമാണ് തുർക്കി. ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചാണ്  പാകിസ്താൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍.

1 / 5
ഏകദേശം 300-400 ഡ്രോണുകളാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചത്. എന്നാൽ ഭീകരാക്രമണത്തിൽ പാകിസ്താനെ പിന്തുണച്ചപ്പോൾ തുർക്കി മറന്ന് കളഞ്ഞ ഒരു കാര്യമുണ്ട്, ഓപ്പറേഷൻ ദോസ്ത്.

2 / 5
2023 ഫെബ്രുവരി 6ന് തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായപ്പോൾ സഹായത്തിനെത്തിയ ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആയിരുന്നു. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരില്‍ ഇന്ത്യ തുർക്കിയിൽ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

3 / 5
എൻ‌ഡി‌ആർ‌എഫ് സഹായവും, ഗരുഡ എയ്‌റോസ്‌പേസ് ഡ്രോണുകളും മരുന്നും ഭക്ഷണവും അവശ്യമേഖലകളിൽ എത്തിക്കാൻ കിസാൻ ഡ്രോണുകളും ഇന്ത്യ നൽകി.

4 / 5
കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘സഞ്ചാർ’ എന്ന സംവിധാനവും ഒരു ആശുപത്രിയും നിർമിച്ച് നൽകി. രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം ഫെബ്രുവരി 20നാണ് ഇന്ത്യൻ സേനാംഗങ്ങൾ മടങ്ങിയത്‌.

5 / 5