Pahalgam terror attack: ആ നരാധമന്‍മാരുടെ ചിത്രം പുറത്ത്; പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ ഇവരാണ്
Pahalgam Terrorists Who Shot Tourists Identified: വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയാക്കിയ ആക്രമണം നടത്തിയ നാല് തീവ്രവാദികളുടെ ചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ഇവരെല്ലാം ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ

ജമ്മു കശ്മീരിലെ പഹൽഗാമിൽ 28 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയാക്കിയ ആക്രമണം നടത്തിയ നാല് തീവ്രവാദികളുടെ ചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ഇവരെല്ലാം ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ (Image Credits: Social Media, PTI)

ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ തീവ്രവാദികളില്‍ സുലൈമാന്‍ ഷാ എന്നയാളാണ് വലതുവശത്ത്. ഇടതുവശത്ത് നില്‍ക്കുന്ന തീവ്രവാദിയുടെ പേര് അബു തല്‍ഹി എന്നാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ രേഖാചിത്രം പുറത്തുവന്നിരുന്നു.

പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ ബൈസരന്‍ പുല്‍മേടിലാണ് ആക്രമണം നടന്നത്. 28 പേര്‍ മരിച്ചു. പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. ലഷ്‌കര്‍ ഇ തൊയിബയുടെ കൊടുംഭീകരനായ സൈഫുള്ള കസൂരിയാണ് സൂത്രധാരനെന്ന് കരുതുന്നു.

പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ നടക്കുന്ന വലിയ തീവ്രവാദ ആക്രമണമാണിത്. പഹല്‍ഗാം ആക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. തീവ്രവാദികള്‍ക്ക് പരിശീലനം ലഭിച്ചത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. കശ്മീരില്‍ ജനം തെരുവിലിറങ്ങി. തീവ്രവാദത്തിനെതിരെ പ്രതിഷേധ റാലി നടന്നു

സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തി. പാക് വ്യോമപാത ഒഴിവാക്കിയായിരുന്നു മോദിയുടെ മടക്കം. ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലെത്തി.