Parvathy Thiruvothu: ‘ഒരു കാലത്ത് ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചവർ അല്ലേ; ബ്രേക്കപ്പിന് ശേഷം ഞാന്‍ ഹാപ്പിയാണ്’; പാര്‍വ്വതി തിരുവോത്ത്
എന്തൊക്കെയാണെങ്കിലും ഒരു കാലത്ത് ഒരുമിച്ച് സ്വപ്‌നങ്ങള്‍ കണ്ടവരും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചവരും അല്ലേ. ബ്രേക്കപായി എന്ന് കരുതി സൗഹൃദം നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ എന്നാണ് പാര്‍വ്വതി പറയുന്നത്.

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവ്വതി തിരുവോത്ത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസിൽ സ്ഥാനം പിടിക്കാൻ പാർവ്വതിക്ക് സാധിച്ചിട്ടുണ്ട്. ബോൾഡ് ആൻഡ് ബ്യട്ടിഫുൾ എന്നാണ് പാർവ്വതിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിന്റെ പേരില്‍ പലപ്പോഴും വലിയ വിമർശനങ്ങളാണ് താരത്തിനു നേരിടേണ്ടി വന്നിട്ടുള്ളത്. (Image Credits:Instagram)

പൊതു കാര്യങ്ങളില്‍ പ്രതികരിക്കുന്ന നടി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം സംസാരിക്കാറില്ല. ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയത്തെ കുറിച്ചും മുന്‍ കാമുകന്മാരുമായുള്ള സൗഹൃദത്തെ കുറിച്ചും താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ജീവിതത്തിൽ പ്രണയമുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും മുന്നോട്ട് പോകാറില്ലെന്നാണ് നടി പറയുന്നത്. എന്നാൽ അവരുമായി നല്ല സൗഹൃദത്തിലാണെന്നും പാര്‍വ്വതി തിരുവോത്ത് പറയുന്നു.അതില്‍ ചിലര്‍ വിവാഹിതരായി, അവരുടെ കുടുംബമായും നല്ല ബന്ധമുണ്ട്.

ഒരിക്കലും ഒരു ബന്ധവും ശത്രുതയിൽ അവസാനിച്ചിട്ടില്ലെന്നും താരം പറയുന്നു.എന്തൊക്കെയാണെങ്കിലും ഒരു കാലത്ത് ഒരുമിച്ച് സ്വപ്‌നങ്ങള്‍ കണ്ടവരും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചവരും അല്ലേ. ബ്രേക്കപായി എന്ന് കരുതി സൗഹൃദം നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ എന്നാണ് പാര്‍വ്വതി പറയുന്നത്.

എന്നാൽ അടുത്ത സൗഹൃദങ്ങളല്ല ഇതെന്നും വല്ലപ്പോഴും വിളിക്കുക മാത്രമാണ് ചെയ്യാറുള്ളത്. അതിൽ തെറ്റ് ഇല്ലെന്നും ബ്രേക്കപ്പിന് ശേഷം താന്‍ ഹാപ്പിയാണ്, അവരും ഹാപ്പിയായിരിക്കണം എന്ന് താൻ ആഗ്രഹിക്കുന്നുവെന്നും പാര്‍വ്വതി തിരുവോത്ത് പറയുന്നു.