ടാറ്റൂ ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കൂ | Permanent Tattoos Risks, Reactions, and Long Term Side Effects, Everything You Need to Know Malayalam news - Malayalam Tv9

Tattoo Side Effects: ടാറ്റൂ ചെയ്യാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ ഒന്നു ശ്രദ്ധിക്കൂ

Published: 

31 May 2025 11:59 AM

Permanent Tattoos Risks and Side Effects: പെർമനന്റ് ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അതിന്റെ അപകട സാധ്യതകളെ കുറിച്ചും ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. അതിനാൽ, ടാറ്റൂവിന്റെ ചില പാർശ്വവശങ്ങൾ നോക്കാം.

1 / 5ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ശരീരത്തിൽ എന്നും സ്ഥിരമായി ഉണ്ടാകാൻ പോകുന്ന ഒന്ന് ചെയ്യാൻ തീരുമാനിക്കുമ്പോൾ അതിന്റെ അപകട സാധ്യതകളെ കുറിച്ചും ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. പെർമനന്റ് ടാറ്റൂ സ്കിൻ കാൻസർ, അസ്ഥി രോഗങ്ങൾ തുടങ്ങിയ ആരോഗ്യാവസ്ഥകൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. (Image Credits: Freepik)

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ശരീരത്തിൽ എന്നും സ്ഥിരമായി ഉണ്ടാകാൻ പോകുന്ന ഒന്ന് ചെയ്യാൻ തീരുമാനിക്കുമ്പോൾ അതിന്റെ അപകട സാധ്യതകളെ കുറിച്ചും ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം. പെർമനന്റ് ടാറ്റൂ സ്കിൻ കാൻസർ, അസ്ഥി രോഗങ്ങൾ തുടങ്ങിയ ആരോഗ്യാവസ്ഥകൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. (Image Credits: Freepik)

2 / 5

ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന മഷി ഏറെ വിഷാംശം ഉള്ളതാണ്. ആർസെനിക്, ബെറിലിയം, കാഡ്മിയം, ലെഡ്, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങൾ ഉൾപ്പെടുന്ന ഒരുപാട് വസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, കാൻസർ, ചർമ്മരോഗങ്ങൾ, അസ്ഥി രോഗങ്ങൾ, കരൾ, ശ്വാസകോശം, വൃക്ക രോഗങ്ങൾ എന്നിവയിലേക്ക് നയിക്കാം. (Image Credits: Freepik)

3 / 5

ടാറ്റൂ മഷി മൂലം ചില ആളുകൾക്ക് അലർജി ഉണ്ടാകാം. ഇത് ചൊറിച്ചിൽ, വീക്കം, ചുവപ്പ് നിറത്തിലുള്ള തടിപ്പുകൾ എന്നിവയ്ക്ക് കാരണമാകും. അതുപോലെ തന്നെ, സൂചി ഉപയോഗിച്ചാണ് ടാറ്റൂ ചെയ്യുന്നതെന്നതിനാൽ ഇത് ബാക്ടീരിയകളും മറ്റ് അണുക്കളും ശരീരത്തിൽ എതാൻ കാരണമായേക്കാം. (Image Credits: Freepik)

4 / 5

ശരിയായി അണുവിമുക്തമാക്കിയ ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്ഐവി തുടങ്ങിയ രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ പടരാൻ കാരണമാകും. അതുകൊണ്ട് തന്നെ, ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളും മഷിയും ഉപയോഗിക്കുന്നവരുടെ പക്കൽ മാത്രം ടാറ്റൂ ചെയ്യാനായി പോകുക. (Image Credits: Freepik)

5 / 5

അണുബാധ തടയുന്നതിന് ടാറ്റൂ ചെയ്ത ശേഷം ശരിയായ ആഫ്റ്റർ കെയർ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. കൂടാതെ, നിങ്ങൾക്ക് സോറിയാസിസ്, എക്സിമ തുടങ്ങിയ ത്വക്ക് രോഗങ്ങൾ ഉണ്ടോയെന്ന് അറിയാൻ ടാറ്റൂ ചെയ്യുന്നതിനുമുൻപ് ഒരു ഡെർമറ്റോളജിസ്റ്റിനെ നിർബന്ധമായും സമീപിക്കുക. (Image Credits: Freepik)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ