Kalidas Jayaram: തണുത്തുറയ്ക്കുന്ന ഫിന്‍ലന്‍ഡില്‍ കാളിദാസിനും തരിണിക്കും ഹണിമൂണ്‍; അവധിക്കാലം ആഘോഷിച്ച് താരകുടുംബം
kalidas jayaram and Tarini Honeymoon in Finland:ജാക്കറ്റും ബൂട്ടുമൊക്കെയാണെങ്കിലും തണുത്ത് വിറച്ച് നില്‍പ്പാണ് എല്ലാവരും. ഞാന്‍ എന്റെ ക്രൂവിന്റെ കൂടെയായി വെക്കേഷന്‍ ആഘോഷിക്കുകയാണെന്നും കാളിദാസ് കുറിച്ചിരുന്നു.

കഴിഞ്ഞാഴ്ചയായിരുന്ന നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകനും നടനുമായ കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. (image credits: instagram)

ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം.ഇതിന് പിന്നാലെ ചെന്നൈയില്‍ മെഹന്ദി, സംഗീത് ആഘോഷങ്ങളും റിസപ്ഷനും ഒരുക്കിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. (image credits: instagram)

ബുധനാഴ്ച്ച നടന്ന റിസപ്ഷന് പിന്നാലെ ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ ഫിന്‍ലന്‍ഡിലേക്ക് പറന്നതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇപ്പോഴിതാ ഫിൻലാൻഡിൽ എത്തിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കാളിദാസ്. അച്ഛനും അമ്മയും ചക്കിയും നവനീതുമെല്ലാം തരിണിക്കും കാളിദാസിനുമൊപ്പമുണ്ട്. (image credits: instagram)

ജാക്കറ്റും ബൂട്ടുമൊക്കെയാണെങ്കിലും തണുത്ത് വിറച്ച് നില്‍പ്പാണ് എല്ലാവരും. ഞാന്‍ എന്റെ ക്രൂവിന്റെ കൂടെയായി വെക്കേഷന്‍ ആഘോഷിക്കുകയാണെന്നും കാളിദാസ് കുറിച്ചിരുന്നു. ചിത്രം പങ്കുവച്ചതോടെനിരവധി പേരാണ് ഫോട്ടോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരുലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. (image credits: instagram)

ഫിന്‍ലന്‍ഡിലെ ലാപ്‌ലാന്‍ഡില്‍ നിന്നുള്ള വീഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. -24 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാന്‍ഡിലെ പ്രശസ്തമായ ലെവിയിലെ സ്‌കി റിസോര്‍ട്ടില്‍ നിന്നുള്ള ബാല്‍ക്കണി കാഴ്ച്ച തരിണിയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. (image credits: instagram)