PM to launch projects : ഡല്‍ഹിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും; രാജ്യതലസ്ഥാനം സാക്ഷിയാകുന്നത് 12,000 കോടിയുടെ പദ്ധതികള്‍ക്ക്
PM to launch multiple development projects : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യതലസ്ഥാനത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡല്‍ഹി-ഗാസിയാബാദ്-മീറട്ട് നമോ ഭാരത് കോറിഡോറിന്റെ ഒരു സെക്ഷന്‍ ഉള്‍പ്പെടെ ഉദ്ഘാടനം ചെയ്യും. ഡൽഹി മെട്രോയുടെ 26.5 കിലോമീറ്റർ റിത്താല-കുണ്ഡ്ലി സെക്ഷനും തുടക്കം കുറിക്കും. സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടത്തിനും തറക്കല്ലിടും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യതലസ്ഥാനത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഏകദേശം 12,000 കോടി രൂപയുടേതാണ് പദ്ധതികള്‍. ഉദ്ഘാടനം ചെയ്യുന്ന ചില പദ്ധതികള്‍ പരിശോധിക്കാം (Image Credits : PTI)

ഡല്‍ഹി-ഗാസിയാബാദ്-മീറട്ട് നമോ ഭാരത് കോറിഡോറിന്റെ ഒരു സെക്ഷന്‍ ഉള്‍പ്പെടെ ഉദ്ഘാടനം ചെയ്യും. സാഹിബാബാദിനും (ഗാസിയാബാദിനും) ന്യൂ അശോക് നഗറിനും (ഡൽഹി) ഇടയിൽ ഏകദേശം 4,600 കോടി രൂപയുടെ 13 കിലോമീറ്റർ പാതയാണ് പ്രധാനമന്ത്രി ആദ്യം ഉദ്ഘാടനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയുടെ പുതുതായി നിർമ്മിച്ച ഒരു സ്റ്റേഷൻ്റെ ഇൻ്റീരിയർ (Image Credits : PTI)

നമോ ഭാരത് ട്രെയിനില്‍ സാഹിബാബാദിനും ന്യൂ അശോക് നഗർ സ്റ്റേഷനുകൾക്കുമിടെ പ്രധാനമന്ത്രി യാത്ര ചെയ്യും. ഡൽഹി മെട്രോ നാലാം ഘട്ടത്തിലെ ജനക്പുരിക്കും കൃഷ്ണ പാർക്കിനും ഇടയിലുള്ള 1,200 കോടി രൂപയുടെ 2.8 കിലോമീറ്റർ പാതയുടെ ഉദ്ഘാടനവും ഇന്നാണ്. ചിത്രത്തില്‍ ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി പുതുതായി നിർമ്മിച്ച ഒരു സ്റ്റേഷൻ്റെ ആകാശ ദൃശ്യം (Image Credits : PTI)

ഡൽഹി മെട്രോയുടെ 26.5 കിലോമീറ്റർ റിത്താല-കുണ്ഡ്ലി സെക്ഷനും തുടക്കം കുറിക്കും. ഏകദേശം 6,230 കോടി രൂപയുടേതാണ് പ്രോജക്ട്. ചിത്രത്തില്‍ ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയുടെ പുതുതായി നിർമ്മിച്ച ഒരു സ്റ്റേഷൻ (Image Credits : PTI)

രോഹിണിയിൽ സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ കെട്ടിടത്തിനും മോദി തറക്കല്ലിടും. 185 കോടിയാണ് ചെലവ്. അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഒപിഡി ബ്ലോക്ക്, ഐപിഡി ബ്ലോക്ക് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന അത്യാധുനിക കെട്ടിടമാണിത്. ചിത്രത്തില്‍ നമോ ഭാരത് ട്രെയിന്‍ (Image Credits : PTI)