Pranav Mohanlal: അച്ഛനും മകനും ഒന്നിക്കുന്നു; പ്രണവിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ, വിവരങ്ങൾ പുറത്ത്
Mohanlal and Pranav Mohanlal to Act Together: പ്രണവ് മോഹൻലാൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രത്തിലാണ് അച്ഛനും മകനും ഒന്നിക്കുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മോഹൻലാൽ അഭിനയിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു.

മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാലും മകൻ പ്രണവും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടാണ് പുറത്തുവരുന്നത്. പ്രണവ് മോഹൻലാൽ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രത്തിലാണ് അച്ഛനും മകനും ഒന്നിക്കുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട മോഹൻലാൽ അഭിനയിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു. (image credits: facebook, Mohanlal)

ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെയാകും മോഹൻലാൽ എത്തുന്നതെന്നും റിപ്പോർട്ട് ഉണ്ട്. കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.(image credits: facebook,Mohanlal)

നേരത്തെ കൊരട്ടല ശിവ സംവിധാനം ചെയ്ത ജനതഗ്യാരേജിൽ മോഹൻലാൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.ഇതോടെ അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. (image credits: facebook,Mohanlal)

ഇതിനു മുൻപ് മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് പ്രണവിന്രെ രംഗപ്രവേശം. സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ആദി, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിൽ മോഹൻലാലും പ്രണവും ഒരുമിച്ചിട്ടുണ്ട്. (image credits: facebook,Mohanlal)

മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസിൽ പ്രണവ് ഉണ്ടാകുമെന്നാണ് വിവരം.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിനുശേഷമുള്ള പ്രണവിന്റെ ചിത്രമാണ് തെലുങ്ക് ചിത്രം. (image credits: facebook,Mohanlal)