Shyam Mohan : വിശാഖപട്ടണത്ത് വളമിടാൻ ആദി ഇനി ഊബറിൽ അല്ല സ്വന്തം കാറിലെത്തും! പുതിയ കാറിൻ്റെ വില എത്രയാണെന്നറിയുമോ?
Actor Shyam Mohan Car : ഫോഗ്സ്വാഗണിൻ്റെ എസ് യു വി കാറായ ടൈഗൺ ജിടിയാണ് ശ്യാം മോഹൻ സ്വന്തമാക്കിയത്. ശ്യാം സ്വന്തമാക്കുന്ന ആദ്യ കാറും കൂടിയാണിത്.

പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രത്തിലൂടെ ഏല്ലാവരുടെയും പ്രിയങ്കരനായി മാറിയ താരമാണ് ശ്യാം മോഹൻ. ആദിയെയും ജസ്റ്റ് കിഡിങ്ങിനെയും ഒരേപോലെയാണ് മലയാളികൾ നെഞ്ചിലേറ്റിയത്. (Image Courtesy : Shyam Mohan Facebook)

സിനിമയിൽ അറിയപ്പെടുന്ന ഒരു താരമായതിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്തയും പങ്കുവെച്ചിരിക്കുകയാണ് ശ്യാം. തൻ്റെ ആദ്യ കാറെന്ന സ്വപ്നം ശ്യാം ഇപ്പോഴിതാ സാക്ഷാത്കരിച്ചിരിക്കുകയാണ്. (Image Courtesy : Shyam Mohan Facebook)

ഫോക്സ്വാഗണിൻ്റെ എസ് യു വി കാറായ ടൈഗൺ ജിടിയാണ് ശ്യാം സ്വന്തമാക്കിയത്. 1.5 ലിറ്റർ ജിടി ഡിഎസ്ജിയാണ് താരത്തിൻ്റെ കാർ. ശ്യാം തന്നെയാണ് തൻ്റെ സ്വപ്ന സാക്ഷാത്കാരത്തെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. (Image Courtesy : Shyam Mohan Facebook)

'ഇനി ഞങ്ങൾക്ക് ഊബർ റൈഡ് വേണ്ട, പ്രപഞ്ചത്തിനും സിനിമയ്ക്കും നന്ദി' എന്ന അറിയിച്ചുകൊണ്ടാണ് ശ്യാമും ഭാര്യ ഗോപികയും കാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ((Image Courtesy : Shyam Mohan Facebook)

18.69 ലക്ഷം രൂപയാണ് ഫോക്സ്വാഗൺ ടൈഗൂൺ ജിടിയുടെ എക്സ്ഷോറൂം വില. 1.5 ലിറ്റർ ഡിഎസ്ജി ഗിയർബോക്സാണ് കാറിനുള്ളത്. നാല് സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിനുള്ളത്. (Image Courtesy : Shyam Mohan Facebook)