Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
rithviraj Sukumaran Reveals His Cricket Love: ഇന്ത്യ - ന്യുസിലാന്റ് ട്വന്റി -20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫുട്‌ബോള്‍ ടീം ഉടമയാണെങ്കിലും താനൊരു ക്രിക്കറ്റ് ഭ്രാന്തനാണെന്നു പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

താനൊരു വലിയ ക്രിക്കറ്റ് ഭ്രാന്തൻ ആണെന്ന് നടൻ പൃഥ്വിരാജ്. പ്രേമിക്കുന്ന സമയത്ത് ഭാര്യ സുപ്രിയ ആദ്യമായി ഗിഫ്റ്റ് തന്നത് ബാറ്റാണെന്നും അത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.

ഇന്ത്യ - ന്യുസിലാന്റ് ട്വന്റി -20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫുട്‌ബോള്‍ ടീം ഉടമയാണെങ്കിലും താനൊരു ക്രിക്കറ്റ് ഭ്രാന്തനാണെന്നു പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം പൃഥ്വിരാജ് മറച്ചുവച്ചില്ല. കുട്ടിക്കാലം മുതലേ താനൊരു ക്രിക്കറ്റ് ഭ്രാന്തനാണ് എന്നാണ് താരം പറയുന്നത്. ഫുട്‌ബോള്‍ ചടങ്ങിന്റെ വേദിയില്‍ ക്രിക്കറ്റ് ആണ് തന്റെ പാഷന്‍ എന്ന് പറഞ്ഞ വ്യക്തിയാണ് താനെന്നും നടന്‍ സൂചിപ്പിച്ചു.

അതേസമയം വൈശാഖ് ഒരുക്കുന്ന ഖലീഫ ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. ഇതിന്റെ രണ്ടാം ഭാഗത്തിലാണ് മോഹൻലാൽ എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിനെയാണ് താരം അവതരിപ്പിക്കുന്നത്.