Dosa For Healthy Hair: ആരോഗ്യമുള്ള മുടിക്ക് ദോശയും ചട്ണിയുമോ? ദോശ ഇങ്ങനെ തയ്യാറാക്കണം; കാരണം
Ragi Dosa And Chutney For Healthy Hair: ഇരുമ്പ്, കാൽസ്യം, അമിനോ ആസിഡുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ റാഗി തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീനും സിങ്കും കൂടുതലുള്ള കടല, രോമകൂപങ്ങളെ പോഷിപ്പിക്കുകയും ശക്തവും ആരോഗ്യകരവുമായ മുടി നൽകുകയും ചെയ്യും.

ദോശയും ചട്ണിയും നമ്മുടെ ഇഷ്ട ഭക്ഷണമാണ്. എവിടെപോയാലും ഒരു ദോശ കിട്ടാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. എന്നാൽ ദോശയും ചട്ണിയും കഴിച്ചാൽ മുടി വളരുമോ? വളരുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ റാഗികൊണ്ടുള്ള ദോശ തയ്യാറാക്കി കഴിക്കണം. ചട്ണിയും തയ്യാറാക്കാം ഇങ്ങനെ. (Image Credits: Gettyimages)

ഇരുമ്പ്, കാൽസ്യം, അമിനോ ആസിഡുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ റാഗി തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീനും സിങ്കും കൂടുതലുള്ള കടല, രോമകൂപങ്ങളെ പോഷിപ്പിക്കുകയും ശക്തവും ആരോഗ്യകരവുമായ മുടി നൽകുകയും ചെയ്യും.

പ്രോബയോട്ടിക്സും പ്രോട്ടീനും നിറഞ്ഞ തൈര്, തലയോട്ടിയുടെ ആരോഗ്യം സംരക്ഷിച്ച്, താരൻ, മുടി കൊഴിച്ചിലിന് കാരണമാകുന്ന വീക്കം എന്നിവ കുറയ്ക്കും. ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ തേങ്ങയാവട്ടെ മുടിയിഴകളെ ശക്തിപ്പെടുത്തുകയും പൊട്ടൽ തടഞ്ഞ് ഈർപ്പം നൽകുകയും ചെയ്യുന്നു.

റാഗി ദോശ മാവ് തയ്യാറാക്കാൻ എണ്ണ പുരട്ടിയ ഒരു പാനിൽ ചെറിയ വട്ടങ്ങളിലായി റാഗി മാവ് ഒഴിക്കാം. അല്പം നെയ്യും മുകളിലൂടെ ഒഴിക്കാം. ഇനി ആവശ്യമെങ്കിൽ നന്നായി അരിഞ്ഞ ഉള്ളി, തക്കാളി, കുരുമുളക് പൊടി, കാരറ്റ് എന്നിവ മുകളിൽ ചേർക്കാം. ഇരുവശത്തും നന്നായി വേവിക്കാൻ അനുവദിക്കുക.

മിക്സിയിൽ വറുത്ത കടല, പച്ചമുളക്, ഇഞ്ചി, തേങ്ങാ ചിരകിയത്, തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ ചേർത്ത് അരച്ച് വെച്ച മിശ്രിതത്തിലേക്ക് താളിച്ചത് ഒഴിച്ചു കൊടുക്കുക. റാഗി ദോശയ്ക്ക് രുചികരമായ പോഷകസമൃദ്ധമായ ചട്ണി തയ്യാർ.