Railway station naming: ട്രിവാൻട്രം സെൻട്രൽ; എറണാകുളം ജങ്ഷൻ… റെയിൽവേയിൽ സ്റ്റേഷന്റെ പേരിനൊപ്പം ജങ്ഷനും സെൻട്രലുമെല്ലാം എങ്ങനെ വന്നു? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Railway station naming: ട്രിവാൻട്രം സെൻട്രൽ; എറണാകുളം ജങ്ഷൻ… റെയിൽവേയിൽ സ്റ്റേഷന്റെ പേരിനൊപ്പം ജങ്ഷനും സെൻട്രലുമെല്ലാം എങ്ങനെ വന്നു?

Published: 

26 Jul 2024 13:12 PM

Different Names of railway stations: റെയിൽവേ സ്റ്റേഷന്റെ പേരുകളിലെ വൈവിധ്യങ്ങൾ കണ്ടു മറന്നവരാണ് നമ്മളിൽ പലരും. ഇതിന്റെ കാരണങ്ങൾ കൂടി അറിയേണ്ടേ...

1 / 5റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം റോഡ്, ജങ്ഷൻ, സെൻട്രൽ,  എല്ലാം എങ്ങനെ വന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനു പിന്നിൽ ഒരു കാരണമുണ്ട്.

റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം റോഡ്, ജങ്ഷൻ, സെൻട്രൽ, എല്ലാം എങ്ങനെ വന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനു പിന്നിൽ ഒരു കാരണമുണ്ട്.

2 / 5

റോഡ് റെയിൽവേ സ്റ്റേഷൻ എന്നാൽ പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ...ഉദാ: നിലമ്പൂർ റോഡ്

3 / 5

മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ സംഗമിക്കുന്ന സ്റ്റേഷനുകളാണ് ജങ്ഷൻ. സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് ഔട്ട്​ഗോയിങ് ട്രെയിൻ ലൈനുകളെങ്കിലും ഉണ്ടായിരിക്കണം

4 / 5

ഒന്നിലധികം റെയിൽവേ സ്‌റ്റേഷനുകളുള്ള നഗരങ്ങളിലെ പ്രധാന പാസഞ്ചർ റെയിൽവേ സ്‌റ്റേഷനെ ഒരു സെൻട്രൽ സ്‌റ്റേഷനായി നിയോഗിക്കുന്നു. സെൻട്രൽ സ്റ്റേഷൻ റെയിൽ ഗതാഗതത്തിൻ്റെ പ്രധാന ഗതാഗത കേന്ദ്രമായി പ്രവർത്തിക്കുന്നു, ഈ സ്റ്റേഷനുകളിൽ നിന്ന് എല്ലായിടത്തേക്കും റെയിൽവേ കണക്റ്റിവിറ്റി ഉണ്ടാകും. ഉദാ: ചെന്നൈ സെൻട്രൽ

5 / 5

ഈ സ്റ്റേഷനുകളിലൂടെ റെയിൽവേ കണക്റ്റിവിറ്റി അവസാനിക്കുകയാണ്, ഇവിടെ വന്ന ട്രെയിനുകൾ അതുപോലെ തിരിച്ചുപോകും. ഈ സ്റ്റേഷനുകളിൽ നിന്ന് മുന്നോട്ട് ട്രാക്കുകൾ ഉണ്ടായിരിക്കില്ല. ഉദാ: ഛത്ത്രപി ശിവാജി ടെർമിനൽ മുംബൈ

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും