ഒരു റെയിൻബോ ഡയറ്റായാലോ... അറിയാം ​ഗുണങ്ങളും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും | Rainbow Diet, what it is and how it benefits you, here's everything you need to know Malayalam news - Malayalam Tv9

Rainbow Diet: ഒരു റെയിൻബോ ഡയറ്റായാലോ… അറിയാം ​ഗുണങ്ങളും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളും

Published: 

09 Nov 2024 17:17 PM

Rainbow Diet Benefits: പോരുപോലെ തന്നെ റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

1 / 6ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് റെയിൻബോ ഡയറ്റ്. റെയിൻബോ ഡയറ്റിൽ ഉൾപ്പെടുന്നത് ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഭക്ഷണങ്ങളാണ്. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും നിറഞ്ഞ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഈ ഡയറ്റിൽ ഉൾപ്പെടുന്നു. (​Image Credits: Freepik)

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ ഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് റെയിൻബോ ഡയറ്റ്. റെയിൻബോ ഡയറ്റിൽ ഉൾപ്പെടുന്നത് ഏറ്റവും മികച്ചതും ആരോഗ്യകരവുമായ ഭക്ഷണങ്ങളാണ്. ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും നിറഞ്ഞ എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഈ ഡയറ്റിൽ ഉൾപ്പെടുന്നു. (​Image Credits: Freepik)

2 / 6

പോരുപോലെ തന്നെ റെയിൻബോ ഡയറ്റിൽ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുന്നു. ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു. (​Image Credits: Freepik)

3 / 6

പ്രമേഹമുള്ളവർ വിവിധ നിറത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ധാരാളം നാരുകൾ അടങ്ങിയതാണ് റെയിൻബോ ഡയറ്റ്. ഇത് ഗട്ട് മൈക്രോബയോട്ടയെ സഹായിക്കുകയും മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാധാരണ മലവിസർജ്ജനത്തെ സഹായിക്കുന്നതിനാൽ കഴിയുന്നത്ര ഇലക്കറികൾ ഈ ഡയറ്റിൽ ഉൾപ്പെടുത്തണം. (​Image Credits: Freepik)

4 / 6

സിട്രസ് പഴങ്ങളും ഇലക്കറികളും പോലുള്ള വിറ്റാമിൻ സിയും ഇയും അടങ്ങിയ ഭക്ഷണങ്ങൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കാരറ്റിൽ ധാരാളം ബീറ്റാകരോട്ടിനും ബ്ലൂബെറിയിൽ ധാരാളം ആന്തോസയാനിനുകളും ഉണ്ട്. ഇത് ദോഷകരമായ വസ്തുക്കളിൽ നിന്നും ഓക്സിഡേറ്റീവ് നാശത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. (​Image Credits: Freepik)

5 / 6

ധാരാളം ട്രിപ്റ്റോഫാൻ അടങ്ങിയിട്ടുള്ളതാണ് മധുരക്കിഴങ്ങ് അല്ലെങ്കിൽ വാഴപ്പഴം പോലുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ഭക്ഷണങ്ങൾ. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ബീറ്റ്റൂട്ട്, നാരങ്ങ, കാബേജ് തുടങ്ങിയവ റെയിൻബോ ഡയറ്റിൽ പ്രധാന ഭക്ഷണങ്ങളാണ്. ഇവയെല്ലാം കരളിൻ്റെ ശേഷി മെച്ചപ്പെടുത്തുന്നതിനും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. (​Image Credits: Freepik)

6 / 6

നീല, പർപ്പിൾ നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക്‌ബെറി, പ്ലം, ബ്ലൂബെറി, പർപ്പിൾ കാബേജ്, വഴുതന എന്നിവ ആരോ​ഗ്യപ്രദമായ ഭക്ഷണങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മറവി രോ​ഗം ഇല്ലാതാക്കുന്നു. ഇലക്കറികൾ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തണം. ബ്രൊക്കോളിയിൽ ധാരാളമായി വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. (​Image Credits: Freepik)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്