Rajat Patidar: രജത് പാട്ടീദാറിന് ഇത്രയും സ്വത്തോ? പുതിയ ആര്‍സിബി ക്യാപ്റ്റന്റെ ആസ്തിയറിയാം
Rajat Patidar Net Worth: രജത് പട്ടീദാറിനെ ടീം ക്യാപ്റ്റനായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഫാഫ് ഡു പ്ലെസിസിന്റെ പിന്‍ഗാമിയായാണ് താരം ആര്‍സിബി ക്യാപ്റ്റനാകുന്നത്. 2021ലാണ് പട്ടീദാര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത്. താരത്തിന്റെ ആസ്തി എത്രയെന്ന് നോക്കാം

അപ്രതീക്ഷിതമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായി രജത് പട്ടീദാറെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപനം. വിരാട് കോഹ്ലി ക്യാപ്റ്റനാകില്ലെന്ന് വ്യക്തമായതോടെ പട്ടീദാറോ, ക്രുണാല്‍ പാണ്ഡ്യയോ ക്യാപ്റ്റനാകുമെന്ന് സൂചനയുണ്ടായിരുന്നു (Image Credits : PTI)

പിന്നാലെയാണ് 31കാരനായ പട്ടീദാറെ ക്യാപ്റ്റനായി ഫ്രാഞ്ചെസി പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച് പരിചയമുള്ള താരമാണ് പട്ടീദാര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫൈനലിലെത്തിയ മധ്യപ്രദേശ് ടീമിന്റെ ക്യാപ്റ്റനായിരുന്നു (Image Credits : PTI)

ഫാഫ് ഡു പ്ലെസിസിന്റെ പിന്‍ഗാമിയായാണ് പട്ടീദാര്‍ ആര്‍സിബി ക്യാപ്റ്റനാകുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലും, ടെസ്റ്റിലും കളിച്ചിട്ടുണ്ട്. 2021ലാണ് താരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയത് (Image Credits : PTI)

അടുത്ത സീസണിലേക്ക് ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ പട്ടീദാറായിരുന്നു. 11 കോടിക്കാണ് പട്ടീദാറെ ഫ്രാഞ്ചെസി നിലനിര്‍ത്തിയത്. 2021ല്‍ 20 ലക്ഷം രൂപയ്ക്കാണ് താരം ആര്‍സിബിയിലെത്തിയത്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് താരത്തിന്റെ മൂല്യം ഉയര്‍ന്നു (Image Credits : PTI)

2021-23 കാലയളവില്‍ 20 ലക്ഷം രൂപയ്ക്കാണ് പട്ടീദാര്‍ ആര്‍സിബിയില്‍ കളിച്ചത്. 2024ല്‍ ഇത് 50 ലക്ഷം രൂപയായി. അടുത്ത സീസണില്‍ 11 കോടി ലഭിക്കും. പട്ടീദാറിന്റെ ആസ്തി 16-17 കോടി രൂപ വരെയായിരിക്കുമെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു (Image Credits : PTI)