Ranji Trophy: ഫൈനലിലെത്തുന്നത് ഇതാദ്യമായി; രഞ്ജി ട്രോഫിയില്‍ മുന്‍ സീസണുകളിലെ കേരളത്തിന്റെ മികച്ച പ്രകടനം എങ്ങനെ?
Ranji Trophy Kerala: ഫൈനലില്‍ വിദര്‍ഭയെ തോല്‍പിച്ച് കേരളത്തിന് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രഞ്ജി ട്രോഫിയില്‍ കേരളം മുമ്പ് നടത്തിയ പ്രകടനങ്ങള്‍ പരിശോധിക്കാം. 1957ലാണ് കേരളമെന്ന പേരില്‍ രഞ്ജി ട്രോഫി കളിക്കുന്നത്

കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തുന്നത് 74 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. ഇതിനിടെ 352 മത്സരങ്ങള്‍ കളിച്ചു (Image Credits: Social Media)

നാളെ ആരംഭിക്കുന്ന ഫൈനലില്‍ വിദര്‍ഭയെ തോല്‍പിച്ച് കേരളത്തിന് കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രഞ്ജി ട്രോഫിയില്‍ കേരളം ഇതിന് മുമ്പ് നടത്തിയ പ്രകടനങ്ങള്‍ പരിശോധിക്കാം (Image Credits: Social Media)

1951-52 സീസണിലാണ് ആദ്യമായി രഞ്ജി ട്രോഫി കളിക്കുന്നത്. അന്ന് ട്രാവന്‍കൂര്‍-കൊച്ചിന്‍ ക്രിക്കറ്റ് ടീം ആയിരുന്നു (Image Credits: Social Media)

1957ലാണ് കേരളമെന്ന പേരില്‍ രഞ്ജി ട്രോഫി കളിക്കുന്നത്. അന്ന് സൗത്ത് സോണിലെ നാല് മത്സരങ്ങളും തോറ്റു. 1994-95 സീസണില്‍ ആദ്യമായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു (Image Credits: Social Media)

2017-18 സീസണില്‍ ആദ്യമായി ക്വാര്‍ട്ടറിലെത്തി. 2018-19 സീസണില്‍ രഞ്ജി ട്രോഫി സെമി ഫൈനലിലുമെത്തി (Image Credits: Social Media)