Rashmika Mandanna: ഇവിടെ വരെ എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ചെയ്തതില്‍ എന്തെങ്കിലുമൊക്കെ ശരികളുണ്ടാകും: രശ്മിക
Rashmika Mandanna About Her Career: രശ്മിക മന്ദന തന്റെ അഭിനയ ജീവിതത്തിന്റെ ഒന്‍പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇക്കാലയളവില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന കാര്യം ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്.

അഭിനയത്തിന് പ്രാധാന്യം ലഭിക്കുന്ന വേഷങ്ങളാണ് നടി രശ്മിക ഇപ്പോള്‍ കൂടുതലായും തിരഞ്ഞെടുക്കുന്നത്. ആനിമല്‍ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം പ്രശംസയ്ക്ക് കാരണമായി. ഇപ്പോഴിതാ തന്റെ കരിയറില്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രശ്മിക. ടൈംസ് ഓഫ് ഇന്ത്യയോടാണ് പ്രതികരണം. (Image Credits: Instagram)

എളുപ്പമായിരുന്നില്ല യാത്ര, പരിഹാസങ്ങള്‍ തന്നെയും ബാധിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന എല്ലാത്തിനും നന്ദിയുള്ളവളാണ്. അഭിനേത്രി എന്ന നിലയിലും വ്യക്തി എന്ന നിലയിലും വളരുകയാണ് തന്റെ ലക്ഷ്യം.

തന്നെ കുറിച്ചും തന്റെ വര്‍ക്കുകളെ കുറിച്ചും അച്ചടിച്ച് വരുന്ന കാര്യങ്ങള്‍ തന്നെയും ബാധിച്ചിട്ടുണ്ട്. താനും മനുഷ്യനാണ്. അതില്‍ നിന്നെല്ലാം ഉയര്‍ന്ന് വന്നത് തന്നെ സ്‌നേഹിക്കുന്ന തന്റെ വളര്‍ച്ച ആഗ്രഹിക്കുന്ന മനുഷ്യരുടെ സഹായത്തോടെയാണ്.

താന്‍ ഈ മേഖലയില്‍ എത്തുമെന്നോ ഇഷ്ടപ്പെട്ട ജോലി ചെയ്യാന്‍ സാധിക്കുമെന്നോ കരുതിയതല്ല. എന്നിട്ടും തന്റെ കരിയര്‍ ഇവിടെ എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ താന്‍ ചെയ്തതില്‍ എന്തെങ്കിലുമൊക്കെ ശരികളുണ്ടാകും.

തനിക്ക് ലഭിക്കുന്ന പിന്തുണയോടൊപ്പം തന്റെ ചിന്തകള്‍ക്കൊപ്പമാണ് മുന്നോട്ട് പോകുന്നത്. സിനിമ തിരക്കഥ തിരഞ്ഞെടുക്കുമ്പോഴും ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോഴും തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നുവെന്നും രശ്മിക പറഞ്ഞു.