പാഴ്‌സികളുടെ രീതി വ്യത്യസ്തം; രത്തന്‍ ടാറ്റയുടെ മൃതദേഹം കഴുകന്മാര്‍ക്കോ? | Ratan Tata Cremation How Parsis Doing Funeral Check all the Details Malayalam news - Malayalam Tv9

Ratan Tata: പാഴ്‌സികളുടെ രീതി വ്യത്യസ്തം; രത്തന്‍ ടാറ്റയുടെ മൃതദേഹം കഴുകന്മാര്‍ക്കോ?

Updated On: 

10 Oct 2024 | 01:30 PM

Ratan Tata Cremation: വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തിലാണ് ഇന്ത്യന്‍ ജനത. വോര്‍ളിയിലെ പാര്‍സി ശ്മശാനത്തിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം.

1 / 6
ആര്‍ഡി ടാറ്റയുടെ ദത്തുപുത്രനായ നവല്‍ ടാറ്റയുടെ മകനായി 1937ല്‍ പാഴ്‌സി കുടുംബത്തിലാണ് രത്തന്‍ ടാറ്റയുടെ ജനനം. പാഴ്‌സികള്‍ മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് ശവസംസ്‌കാരം നടത്തുന്നത്. മരണാനന്തര ചടങ്ങുകളിലും ഈ വ്യത്യാസം പ്രകടമാണ്. (Image Credits: PTI)

2 / 6
സൊറോസ്ട്രനനിസം എന്ന മതവിശ്വാസമാണ് പാഴ്‌സികള്‍ പിന്തുടരുന്നത്. ദോഖ്‌മെനാഷിനി അഥവാ ടവര്‍ ഓഫ് സൈലന്‍സ് എന്ന ശവസംസ്‌കാരം രീതിയാണ് ഇക്കൂട്ടര്‍ പിന്തുടരുന്നത്. ഈ രീതി അനുസരിച്ച് മൃതദേഹങ്ങള്‍ മറവ് ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യില്ല. (Image Credits: PTI)

3 / 6
പകരം ദാഖ്മ എന്നറിയപ്പെടുന്ന ഒരു നിര്‍മിതിക്ക് മുകളില്‍ കിടത്തും. കഴുകന്മാര്‍ പോലുള്ള ശവംതീനികള്‍ക്ക് മൃതദേഹം കാഴ്ചവെക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അഗ്നിയും ഭൂമിയും വളരെ വിശുദ്ധമായവ ആണെന്നും മൃതദേഹം തൊട്ട് അവ മലിനമാക്കരുതെന്നുമാണ് സൊറോസ്ട്രിയനിസത്തില്‍ പറയുന്നത്. (Image Credits: PTI)

4 / 6
എല്ലാ ചടങ്ങുകള്‍ക്കും ശേഷം മൃതദേഹം ശുദ്ധീകരിച്ച ശേഷം നാസെസലാറുകള്‍ എന്നറിയപ്പെടുന്ന വിഭാഗം അത് ചുമന്ന് ദാഖ്മയിലെത്തിക്കും. ഇങ്ങനെ മൃതദേഹം കഴുകന്മാര്‍ ഭക്ഷിച്ച ശേഷം ബാക്കിയാകുന്ന എല്ലുകള്‍ ദാഖ്മയ്ക്കുള്ളിലെ കിണറിലേക്ക് വീഴും. എന്നാല്‍ നഗരപ്രദേശങ്ങളില്‍ കഴുകന്മാരുടെ അഭാവം മൂലം മൃതദേഹങ്ങള്‍ പെട്ടെന്ന് അഴുകാന്‍ സഹായിക്കുന്ന സോളാര്‍ കോണ്‍സന്‍ട്രേറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. (Harold Cunningham/Getty Images)

5 / 6
മൃതശരീരം കഴുകന്മാര്‍ ഭക്ഷിക്കുന്നത് അന്തിമ ജീവകാരുണ്യ പ്രവര്‍ത്തനമായാണ് പാഴ്‌സികള്‍ വിശ്വസിക്കുന്നത്. മരണം ഭൗതിക ശരീരത്തിന്റെ മലിനീകരണമാണെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ പലതരം വെല്ലുവിളികള്‍ കാരണം ചില കുടുംബങ്ങള്‍ ഇപ്പോള്‍ ശവസംസ്‌കാരം തിരഞ്ഞെടുക്കുന്നുണ്ട്. (Himanshu Bhatt/NurPhoto via Getty Images)

6 / 6
എന്നാല്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈദ്യുത ശ്മശാനത്തില്‍ വെച്ചാണ് രത്തന്‍ ടാറ്റയുടെ മൃതദേഹം സംസ്‌കരിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ