Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Ravindra Jadeja Criticized : ഓസ്‌ട്രേലിയന്‍ മാധ്യമം 'ഓവര്‍ റിയാക്ട്' ചെയ്യുന്നുവെന്ന് പരമ്പര കവര്‍ ചെയ്യാനെത്തിയ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സമയക്കുറവ് മൂലമാണ് ജഡേജയ്ക്ക് എല്ലാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി

ഇംഗ്ലീഷില്‍ സംസാരിക്കാത്തതിന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന പത്രസമ്മേളനമാണ് വിവാദത്തിലേക്ക് നയിച്ചത് (image credits: PTI)

ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ജഡേജ വിസമ്മതിച്ചുവെന്നായിരുന്നു വിമര്‍ശനം. താരത്തിന്റെ സമീപനം വിചിത്രമായിരുന്നുവെന്ന് '7 ന്യൂസ്' വിമര്‍ശിച്ചു (image credits: PTI)

ജഡേജ ഹിന്ദിയിലാണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതെന്നും, ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരെ ഇത് അലോസരപ്പെടുത്തിയെന്നും വിമര്‍ശനം. മാധ്യമ സമ്മേളനത്തില്‍ താരം നേരത്തെ തന്നെ പോയെന്നും ഓസ്‌ട്രേലിയന്‍ മാധ്യമത്തിന്റെ ആരോപണം (image credits: PTI)

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രസ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് ഇന്ത്യയില്‍ നിന്നുള്ള മാധ്യമ സംഘം പറഞ്ഞുവെന്നും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചു. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അവകാശവാദം (image credits: PTI)

ഓസ്‌ട്രേലിയന്‍ മാധ്യമം 'ഓവര്‍ റിയാക്ട്' ചെയ്യുന്നുവെന്ന് പരമ്പര കവര്‍ ചെയ്യാനെത്തിയ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സമയക്കുറവ് മൂലമാണ് ജഡേജയ്ക്ക് എല്ലാ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാത്തതെന്നും അവര്‍ വ്യക്തമാക്കി. 7 ന്യൂസ് റിപ്പോര്‍ട്ട് കാപട്യമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും വിമര്‍ശിച്ചു (image credits: PTI)