Realme 14X: കുറഞ്ഞ വിലയിൽ നല്ല ഒരു ഫോൺ ആണോ ലക്ഷ്യം?; എങ്കിൽ റിയൽമി 14എക്സ് വൈകാതെ എത്തും
Realme 14X To Launch In India : കുറഞ്ഞ വിലയും മികച്ച സ്പെക്സുകളുമായി റിയൽമിയുടെ 14എക്സ് ഫോൺ വിപണിയിലേക്ക്. ഡിസംബർ ആദ്യ വാരം തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന.

കുറഞ്ഞ വിലയിൽ മികച്ച സ്പെക്സുമായി റിയൽമി 14എക്സ് വിപണിയിലേക്ക്. വരുന്ന ആഴ്ചകളിൽ തന്നെ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. റിയൽമിയുടെ അടുത്ത നമ്പർ സീരീസിൽ ആദ്യ ഫോണാവും റിയൽമി 14എക്സ്. സീരീസിലെ അടുത്ത ഫോണുകളായ റിയൽമി 14 പ്രോ, 14 പ്രോ പ്ലസ് മോഡലുകൾ 2025 ജനുവരിയിലാണ് എത്തുക. (Image Courtesy - Realme Facebook)

റിയൽമി 14എക്സ് ഡിസംബർ ആദ്യ വാരം തന്നെ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് നിറങ്ങളിലും മൂന്ന് വേരിയൻ്റുകളിലും ഫോൺ എത്തും. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെയാവും വേരിയൻ്റുകൾ. (Image Courtesy - Realme Facebook)

6000 എംഎഎച്ച് ആവും മോഡലിൻ്റെ ബാറ്ററി. ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂൾ ആവും പിൻഭാഗത്തുള്ളത്. ക്യാമറയെപ്പറ്റിയുള്ള വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല. എങ്കിലും ഭേദപ്പെട്ട ക്യാമറ സെറ്റപ്പ് ആവും ഫോണിലുണ്ടാവുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Image Courtesy - Realme Facebook)

മുൻപ് ഇന്ത്യയിൽ ഇറങ്ങിയ 12എക്സ് ഫോണിൻ്റെ പിൻഗാമിയാണ് റിയൽമി 14എക്സ്. ഈ മാസം ഏപ്രിലിലാണ് 12എക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെട്ടത്. 12ന് ശേഷം 13 ആണെങ്കിലും ഈ സീരീസ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടില്ല. അത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. (Image Courtesy - Realme Facebook)

12എക്സ് ഫോണിൻ്റെ വില 11,999 രൂപ മുതലാണ് ആരംഭിച്ചത്. വൃത്താകൃതിയിലായിരുന്നു പിൻഭാഗത്തെ ക്യാമറ മോഡ്യൂൾ. 50 എംപി പ്രൈമറി ക്യാമറയും 2 എംപി മാക്രോ ലെൻസുമാണ് ക്യാമറയിൽ ഉണ്ടായിരുന്നത്. 5000 എംഎഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാർജിംഗും ഫോണിലുണ്ടായിരുന്നു. (Image Courtesy - Realme Facebook)