കുറഞ്ഞ വിലയിൽ റിയൽമിയുടെ 5ജി ഫോൺ; റിയൽമി പി3 എത്തുന്നു | Realme P3 To Be Launced In February 3rd Weak With 5G Connectivity Malayalam news - Malayalam Tv9
Realme P3 With 5G: റിയൽമി പി സീരീസിലെ മൂന്നാം തലമുറ റിയൽമി പി3 ഫോൺ അടുത്ത മാസം പുറത്തിറങ്ങിയേക്കും. 5ജി കണക്റ്റിവിറ്റിയടക്കമാണ് ഫോൺ പുറത്തിറങ്ങുക.
1 / 5
കുറഞ്ഞ വിലയിലുള്ള 5ജി ഫോണുകളുടെ ശൃംഖലയിലേക്ക് റിയൽമിയും. റിയൽമി പി സീരീസിലാണ് പുതിയ ഫോൺ പുറത്തിറങ്ങുക. പി സീരീസിലെ തേർഡ് ജനറേഷൻ ഫോണായ റിയൽമി പി3 ഉടൻ തന്നെ വിപണിയിലെത്തും. സ്റ്റാൻഡേർഡ്, അൾട്ര, പ്രോ വേരിയൻ്റുകൾ മോഡലിലുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. (Image Courtesy - Social Media)
2 / 5
6 ജിബി+ 128ജിബി ആണ് ബേസ് വേരിയൻ്റ്. കോമറ്റ് ഗ്രേ, നെബുല പിങ്ക് നിറങ്ങളിൽ ഫോൺ ലഭ്യമാവും. 8 ജിബി റാം വേരിയൻ്റിൽ 128 ജിബി, 256 ജിബി ഓപ്ഷനുകൾ ലഭിക്കും. ടോപ്പ് വേരിയൻ്റ് രണ്ട് നിറങ്ങളിലും 8 ജിബി+ 128 ജിബി വേരിയൻ്റ് മൂന്ന് നിറങ്ങളിലുമാവും മാർക്കറ്റിൽ പുറത്തിറങ്ങുക. എപ്പോഴാണ് പുറത്തിറങ്ങുകയെന്ന് വ്യക്തമല്ല. (Image Courtesy - Social Media)
3 / 5
ടോപ്പ് വേരിയൻ്റായ 8 ജിബി+ 256 ജിബി വേരിയൻ്റ് കോമറ്റ് ഗ്രേ, സ്പേസ് സിൽവർ നിറങ്ങളിലാവും ലഭിക്കുക. 8 ജിബി+ 128 ജിബി വേരിയൻ്റിലെ നിറങ്ങൾ വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കമ്പനി ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവിട്ടിട്ടുമില്ല. (Image Courtesy - Social Media)
4 / 5
റിയൽമി പി പരമ്പരയിലെ ആദ്യ മോഡൽ പി1 ആയിരുന്നു. പിന്നീട് പി2 മോഡൽ പുറത്തിറങ്ങി പി2 സീരീസിൽ ബേസ് മോഡൽ ഉണ്ടായിരുന്നില്ല. പി പരമ്പരയിലെ രണ്ട് ഫോണുകളും 5ജി ആയിരുന്നു. ഫെബ്രുവരി മാസം അവസാനത്തോടെ പി2 സീരീസ് വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Social Media)